23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 16, 2024
September 18, 2023
November 18, 2022
August 3, 2022
July 10, 2022
June 26, 2022
June 3, 2022
November 5, 2021

ശിവസേന സഖ്യം മതിയാക്കുന്നു

Janayugom Webdesk
മുംബൈ
November 18, 2022 8:12 pm

വിഡി സവര്‍ക്കറോടുള്ള കോണ്‍ഗ്രസ് സമീപനത്തില്‍ പ്രതിഷേധിച്ച്‌ ശിവസേന മഹാ വികാസ് അഘാഡി സഖ്യം ഉപേക്ഷിച്ചേക്കുമെന്ന് സൂചന. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്.

ഉദ്ധവ് താക്കറെ ഇതുസംബന്ധിച്ച്‌ പ്രസ്താവന പുറത്തിറക്കിയേക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഹാ വികാസ് അഘാഡിയില്‍ നിന്ന് പിന്മാറിയേക്കുമെന്ന സൂചന സഞ്ജയ് റാവത്തും നല്‍കിയിട്ടുണ്ട്. സവര്‍ക്കര്‍ക്കെതിരായ കോണ്‍ഗ്രസ് സമീപനത്തില്‍ ഗൗരവകരമായ പ്രതികരണമാണ് ശിവസേന നടത്തിയിട്ടുള്ളതെന്നും ഇനിയെന്താണ് വേണ്ടതെന്നും സേന എം.പി അരവിന്ദ് സാവന്ത് ചോദിച്ചു. 

2019ലാണ് ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്ന് മഹാവികാസ് അഘാഡി സഖ്യം രുപീകരിക്കുന്നത്. പിന്നീട് ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ഒരുവിഭാഗം സഖ്യം വിട്ടതോടെ മഹാ വികാസ് അഘാഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താഴെ വീണു. അതേസമയം സഖ്യത്തില്‍ നിന്നുള്ള പിന്മാറ്റം ബിജെപിക്ക് മുന്നില്‍ ഉദ്ധവിന്റെ കീഴടങ്ങലായി മാറിയേക്കും. 

Eng­lish Sum­ma­ry: Shiv Sena ends maha vikas aha­di alliance

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.