18 May 2024, Saturday

Related news

May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024
May 9, 2024
May 9, 2024
May 8, 2024
May 6, 2024

അമേരിക്കയില്‍ സ്വതന്ത്ര്യദിന പരേഡിനിടെ വെടിവെപ്പ്; ആറ് മരണം, 24 പേര്‍ക്ക് പരിക്ക്

Janayugom Webdesk
July 5, 2022 1:53 pm

അമേരിക്കയിലെ ഇല്ലിനോയിസിൽ സ്വാതന്ത്ര്യ ദിന പരേഡിനിടെ ഉണ്ടായ വെടിവെപ്പിൽ ആറ് പേർ മരിച്ചു. 24 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഹൈലാൻഡ് പാർക്ക് നഗരത്തിലാണ് സംഭവം. പരേഡ് നടക്കുന്നതിനിടെ അക്രമി സമീപത്തെ കെട്ടിട സമുച്ചയത്തിന്റെ മുകളിൽ നിന്ന് വെടിവെക്കുകയായിരുന്നു. ഇവിടെനിന്ന് ഉപേക്ഷിച്ചനിലയിൽ തോക്ക് കണ്ടെത്തി. അക്രമിയെ പൊലീസ് പിടികൂടി. 

22 കാരനായ റോബർട്ട് ക്രീമോയാണ് അറസ്റ്റിലായത്. പരേഡ് ആരംഭിച്ച് 10 മിനുട്ടിന് ശേഷമാണ് വെടിവെപ്പുണ്ടായത്. 20 തവണ വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. മേയ് 14ന് ന്യൂയോർക്കിലെ ബഫലോയിലുള്ള സൂപ്പർമാർക്കറ്റിൽ 10 പേരും മേയ് 24ന് ടെക്സസിലെ സ്കൂളിൽ 19 കുട്ടികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടിരുന്നു. ഇന്നലെ പുലർച്ചെ കലിഫോർണിയയിലെ സാക്രമെന്റോയിൽ നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു.

Eng­lish Sum­ma­ry: Shoot­ing dur­ing Inde­pen­dence Day parade in Amer­i­ca; Six dead, 24 injured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.