7 December 2025, Sunday

Related news

December 7, 2025
December 7, 2025
December 1, 2025
December 1, 2025
November 27, 2025
November 26, 2025
November 23, 2025
November 21, 2025
November 20, 2025
November 20, 2025

‘മൈൻഡ്പവർ മണിക്കുട്ടൻ’ ചിത്രീകരണം തുടങ്ങി

നായകരായി സുധീഷും ജിനീഷും
web desk
August 18, 2023 8:54 am
മലയാളികളുടെ പ്രിയതാരം സുധീഷ്, നവാഗതനായ ജിനീഷ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വി ജെ ഫ്ലൈ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശങ്കർ എസ്, സുമേഷ് പണിക്കർ എന്നിവർ ചേർന്ന് നിർമ്മിച്ച് വിഷ്ണു ശർമ്മ സംവിധാനം ചെയ്യുന്ന ഫാമിലി എന്റർടൈനർ ചിത്രമാണ് “മൈൻഡ്പവർ മണിക്കുട്ടൻ”. ചിത്രത്തിന്റെ  പൂജ, സ്വിച്ചോൺ ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വച്ച് നടന്നു. തുടർന്ന് ഹൈവേ ഗാർഡൻ ഹോട്ടലിൽ നടന്ന സൗഹൃദ കൂട്ടായ്മയിൽ ചലച്ചിത്രരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഏറെ സംഗീത  പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദറാണ്. എറണാകുളത്തിന് പുറമേ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ മറ്റ് ലൊക്കേഷനുകൾ ഡെൽഹി,ഗോവ, കുളുമണാലി എന്നിവിടങ്ങളാണ്.

ജിനീഷ് — വിഷ്ണു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പി സുകുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ കപിൽ ഗോപാലകൃഷ്ണനാണ്. പ്രൊജക്ട് ഡിസൈനർ: ശശി പൊതുവാൾ, നിർമ്മാണ നിർവഹണം: വിനോദ് പറവൂർ, ഗാനരചന: രാജീവ് ആലുങ്കൽ, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, കലാ സംവിധാനം: കോയാസ്, അസോസിയേറ്റ് ഡയറക്ടർ: മനേഷ് ഭാർഗവൻ, പിആർഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: കാൻചൻ ടി ആർ, പബ്ലിസിറ്റി ഡിസൈൻസ്: മനു ഡാവിഞ്ചി എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Eng­lish Sam­mury: The shoot­ing of Malay­alam Filme ‘Mind­pow­er Maniku­tan’ has started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.