എന്‍ജിനീയറിങ് വിദ്യാര്‍ഥി ശ്യാമള്‍ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 17 വര്‍ഷങ്ങള്‍ക്കുശേഷം വധശിക്ഷ. തിരുവനന്തപുരം സിബിഐ കോടതി രണ്ടാം പ്രതിയും ശ്യാമളിന്റെ കുടുംബസുഹൃത്തുമായ മുഹമ്മദ് അലിക്ക് ഇരട്ട ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. മുഹമ്മദ് അലി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ നേപ്പാള്‍ സ്വദേശി ദുര്‍ഗ ജെഗ് ബഹദൂര്‍ ഒളിവിലാണ്.
ആന്‍ഡമാന്‍ സ്വദേശിയാണ് മരിച്ച ശ്യാമള്‍ മണ്ഡല്‍. കൊലപാതകം നടന്നു പതിനേഴു വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി വന്നത്. 2005ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ശ്യാമളിനെ പണത്തിനായി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് കേസ്. ശ്യാമളിന്റെ കുടുംബ സുഹൃത്താണ് മുഹമ്മദ് അലി. കോവളം വെള്ളാറില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് ശ്യാമള്‍ മണ്ഡലിന്റെ മൃതദേഹം കണ്ടെത്തിയത്. ശ്യാമള്‍ മണ്ഡലിന്റെ ഫോണ്‍ രേഖകളാണ് നിര്‍ണായകമായത്. കുടുംബ സുഹൃത്തായ മുഹമ്മദാലിയാണ് ശ്യാമളിനെ ഹോസ്റ്റലില്‍ നിന്നും വിളിച്ചുവരുത്തിയത്.
പണത്തിന് വേണ്ടിയാണ് കുടുംബ സുഹൃത്ത് മുഹമ്മദലിയും ദുര്‍ഹ ബഹദൂറും ചേര്‍ന്ന് വിദ്യാര്‍ഥിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
English Summary: Shyamal Mandal murder case: Second accused Mohammad Ali gets double life sentence
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.