6 May 2024, Monday

Related news

May 5, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 4, 2024
May 4, 2024
May 4, 2024
May 3, 2024
May 3, 2024

കര്‍ണാടകയില്‍ ബിജെപി കൊണ്ടുവന്ന മതപരിവർത്തനനിരോധന നിയമം റദ്ദാക്കി സിദ്ധരാമയ്യ സർക്കാർ

Janayugom Webdesk
ബംഗളൂരു
June 15, 2023 8:40 pm

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ പാസാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമം സിദ്ധരാമയ്യ സർക്കാർ റദ്ദാക്കി. ഇതോ‌ടൊപ്പം പാഠപുസ്തകങ്ങളുടെ കാവിവത്കരണവും റദ്ദാക്കി. 2022 ഒക്ടോബറിലാണ് ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കർണാടകയിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമം (കർണാടക മത സ്വാതന്ത്ര്യ അവകാശ സംരക്ഷണ ബിൽ ‑2021) നടപ്പാക്കിയത്. അന്ന് കോൺഗ്രസ് സഭയിൽ നിന്ന് വാകൗട്ട് നടത്തി പ്രതിഷേധിച്ചിരുന്നു.

സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. ഭേദഗതികളോടെ പുതിയ നിയമം കൊണ്ടുവരാനാണ് സർക്കാരിൻ്റെ നീക്കം. ഇതോടൊപ്പം പാഠപുസ്തകങ്ങളിലെ കാവിവത്കരണം നീക്കി. ആദ്യപടിയായി ആര്‍എസ്എസ്. സൈദ്ധാന്തികരായ ഹെഡ്ഗേവാര്‍, ഗോള്‍വാക്കര്‍ എന്നിവരെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ പഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കി. ഇതോടൊപ്പം സ്കൂളുകളിലും കോളേജുകളിലും ഭരണഘടനയുടെ ആമുഖ വായന നിര്‍ബന്ധമാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Eng­lish Sum­ma­ry: Sid­dara­ma­iah-led Kar­nata­ka gov­ern­ment with­draws anti-con­ver­sion law
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.