2 May 2024, Thursday

Related news

April 29, 2024
April 23, 2024
April 5, 2024
April 4, 2024
April 3, 2024
April 2, 2024
April 1, 2024
March 31, 2024
March 30, 2024
March 26, 2024

സിദ്ദീഖ് വധം: പ്രതികളെ ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി

Janayugom Webdesk
കോ​ഴി​ക്കോ​ട്
June 28, 2023 10:20 am

ഹോ​ട്ട​ൽ വ്യാ​പാ​രി സി​ദ്ദീ​ഖി​നെ വ​ധി​ച്ച് ക​ഷ​ണ​ങ്ങ​ളാ​ക്കി ബാ​ഗി​ൽ ഉ​പേ​ക്ഷി​ച്ച കേ​സി​ൽ പ്ര​തി​ക​ളെ ജ​യി​ലി​ൽ ചോ​ദ്യം ചെ​യ്യാ​ൻ അ​നു​മ​തി​യാ​വ​ശ്യ​പ്പെ​ട്ട് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ അ​ഡ്വ. ജെ​ഫ്രി ജോ​ർ​ജ് ജോ​സ​ഫ് ന​ൽ​കി​യ അ​പേ​ക്ഷ നാ​ലാം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് പി. ​അ​ഞ്ജ​ലി അനുവദിച്ചു.

ഒ​ന്നും മൂ​ന്നും പ്ര​തി​ക​ളാ​യ വ​ല്ല​പ്പു​ഴ ചെ​റു​കോ​ട് ആ​ച്ചീ​രി​ത്തൊ​ടി മു​ഹ​മ്മ​ദ് സി​ബി​ൽ (23), പാ​ല​ക്കാ​ട് മേ​ച്ചേ​രി വ​ല്ല​പ്പു​ഴ വാ​ലു​പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് ആ​ഷി​ഖ് എ​ന്ന സി​ക്കു (26) എ​ന്നി​വ​രെ കോ​ഴി​ക്കോ​ട് ജ​യി​ലി​ൽ ജൂ​ൺ 30നും ​ര​ണ്ടാം പ്ര​തി ചെ​ർ​പ്പു​ള​ശ്ശേ​രി ച​ള​വ​റ കു​ട്ടു​തൊ​ടി ക​ദീ​ജ​ത്തു​ൽ ഫ​ർ​ഹാ​ന​യെ (18) പാ​ല​ക്കാ​ട് ജ​യി​ലി​ൽ അ​ടു​ത്ത മാ​സം ഒ​ന്നി​നും രാ​വി​ലെ 10ന് ​ചോ​ദ്യം ചെ​യ്യാ​നാ​ണ് അ​നു​മ​തി. പ്ര​തി​ക​ളെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വി​ട്ടു കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ അ​പേ​ക്ഷ കോ​ട​തി ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ജ​യി​ലി​ൽ ചോ​ദ്യം ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ പൊ​ലീ​സ് നൽകിയത്.

കേ​സി​ൽ പ്ര​തി​ക​ളെ നേ​ര​ത്തേ ക​സ്റ്റ​ഡി​യി​ൽ ന​ൽ​കി​യ​തി​നാ​ൽ അ​ന്വേ​ഷ​ണം ഏ​റെ മു​ന്നോ​ട്ടു​പോ​യ ശേ​ഷം വീ​ണ്ടും ​വി​ട്ടു​കൊ​ടു​ക്ക​രു​തെ​ന്ന പ്ര​തി​ഭാ​ഗം വാ​ദം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്ന് പ്ര​തി​ക​ളും ജൂ​ലൈ ഏ​ഴു​വ​രെ റി​മാ​ൻ​ഡി​ലാ​ണ്. തി​രൂ​ർ പൊ​ലീ​സെ​ടു​ത്ത കേ​സ് ന​ട​ക്കാ​വ് സ്റ്റേ​ഷ​ൻ ഏ​റ്റെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​യി​രു​ന്നു പൊ​ലീ​സ് ആവശ്യം.

മേ​യ് 18ന് ​തി​രൂ​ർ ഏ​ഴൂ​ർ സ്വ​ദേ​ശി​യാ​യ കോ​ഴി​ക്കോ​ട് കു​ന്ന​ത്തു​പാ​ല​ത്ത് ചി​ക്കി​ൻ ബേ​ക്ക് ഹോ​ട്ട​ൽ ന​ട​ത്തു​ന്ന സി​ദ്ദീ​ഖി​നെ (58) ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കി എ​ര​ഞ്ഞി​പ്പാ​ല​ത്തെ ലോ​ഡ്ജി​ലെ​ത്തി​ച്ച് വ​ധി​ച്ച് ട്രോ​ളി ബാ​ഗി​ലാ​ക്കി ഉ​പേ​ക്ഷി​ക്കു​ക​യും എ.​ടി.​എം ഉ​പ​യോ​ഗി​ച്ച് പ​ണം ത​ട്ടു​ക​യും മു​റി ക​ഴു​കി തെ​ളി​വ് ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് കേസ്.

eng­lish sum­ma­ry; Sid­dique mur­der: Per­mis­sion to inter­ro­gate the accused in jail

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.