5 October 2024, Saturday
KSFE Galaxy Chits Banner 2

Related news

December 14, 2023
August 14, 2023
May 11, 2023
March 18, 2023
January 30, 2023
December 27, 2022
December 20, 2022
December 9, 2022
November 15, 2022
November 13, 2022

സിൽവർലൈൻ പദ്ധതി ആശങ്കകൾ പരിഹരിച്ച് മുന്നോട്ടുപോകും: കാനം

Janayugom Webdesk
തിരുവനന്തപുരം
December 8, 2021 10:15 pm

സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആശങ്കകൾ പരിഹരിച്ച് സർക്കാർ മുന്നോട്ടുപോകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. പാരിസ്ഥിതിക ആഘാതപഠനവും ബന്ധപ്പെട്ട മറ്റു പഠനങ്ങളും അംഗീകരിക്കപ്പെട്ട ഔദ്യോഗിക ഏജൻസികൾ നടത്തി മാത്രമേ പദ്ധതി യാഥാർത്ഥ്യമാക്കൂ. എല്ലാത്തിനെയും എതിർക്കുകയെന്ന സമീപനമല്ല ഇക്കാര്യത്തിൽ വേണ്ടതെന്നും കാനം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ പിന്‍വലിക്കണമെന്നും കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ ജില്ലാ കൗൺസിൽ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാനം. സിൽവർ ലൈനുമായി ബന്ധപ്പെട്ട് വിശദമായ പഠനവും വിലയിരുത്തലും നടന്നുവരികയാണ്. തെരഞ്ഞെടുപ്പിന് മുൻപ് എൽഡിഎഫ് പ്രകടനപത്രികയിലൂടെ മൂന്നേകാൽ കോടി ജനങ്ങളോട് പറയുകയും ജനകീയ അംഗീകാരം ലഭിക്കുകയും ചെയ്ത പദ്ധതിയാണ് സിൽവർ ലൈൻ. പദ്ധതി നടപ്പിലാക്കാൻ പ്രാരംഭ നടപടികൾ ആരംഭിച്ചപ്പോൾതന്നെ കേരളത്തിൽ യുഡിഎഫും-ബിജെപിയും അതിനെതിരായുള്ള പ്രക്ഷോഭവുമായി മുന്നോട്ടുപോവുകയാണ്. ഇത്തരം ഒരു പുതിയ പദ്ധതി വരുമ്പോൾ സ്വാഭാവികമായി ജനങ്ങൾക്കിടയിൽ ആശങ്കകൾ ഉണ്ടാകാം. രാജ്യത്ത് ഇടതുപക്ഷ ആശയങ്ങൾക്ക് പിന്തുണ നൽകുന്ന ചില സംഘടനകളും ഈ ആശങ്ക പങ്കു വയ്ക്കുന്നതിൽ മുന്നിലുണ്ട്. പ്രകൃതിസ്നേഹികളുടെ സംഘടനകളും ഇതിന്റെ കുഴപ്പത്തെ കുറിച്ച് സംസാരിക്കുന്നു. ഇക്കാര്യങ്ങൾ സർക്കാർ വിശദമായ സംവാദത്തിലൂടെ പരിഹരിക്കുമെന്നും കാനം പറഞ്ഞു.

ജനങ്ങളെ ശത്രുക്കളായി കാണുന്ന നിലപാടു തിരുത്തി കേരളത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണം. രാജ്യത്തിന്റെ സമ്പത്ത് കോർപറേറ്റുകൾക്ക് വിറ്റഴിക്കുന്ന നിലപാടിൽ നിന്നും പിന്നോട്ടുപോകണം. ജനകീയ ശക്തിക്ക് ഭരണകൂടത്തിന്റെ നിലപാട് തിരുത്താൻ കഴിയുമെന്നതിന് ഉദാഹരണമായി കർഷകസമരം നമുക്ക് മുന്നിലുണ്ട്. ജനങ്ങളുടെ ശക്തി വളർത്തിക്കൊണ്ടുവരുന്നതിന് സിപിഐ നടത്തുന്ന പരിശ്രമത്തിന്റെ ഭാഗമായാണ് രാജ്ഭവന് മുന്നില്‍ നടത്തിയ പ്രക്ഷോഭസമരത്തെ നോക്കിക്കാണുന്നത്. എൽഡിഎഫും ഇത്തരമൊരു പ്രക്ഷോഭം ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചിരുന്നു. എല്ലാവരും ഒരുമിച്ച് കേരളത്തിന്റെ സമഗ്രമായ വികസനത്തിനും പുരോഗതിക്കും കേന്ദ്ര സർക്കാരിന്റെ സഹായം നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തിന് തയ്യാറാകണമെന്നും കാനം അഭ്യർത്ഥിച്ചു. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ അധ്യക്ഷനായി.

eng­lish summary;Silverline project will address con­cerns and move for­ward: Kanam

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.