12 June 2024, Wednesday

Related news

June 12, 2024
June 11, 2024
June 8, 2024
June 5, 2024
June 1, 2024
May 31, 2024
May 30, 2024
May 29, 2024
May 28, 2024
May 25, 2024

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ള്ള​ക്ക​ട​ത്ത് സ്വ​ർ​ണം തട്ടിയെടുക്കാനെത്തിയവര്‍ പിടിയില്‍

കാ​രി​യ​ർ​മാരിൽ നിന്ന് 1.75 കോ​ടി​യു​ടെ സ്വ​ർ​ണം പിടിച്ചു
Janayugom Webdesk
കോഴിക്കോട്
March 30, 2023 8:06 pm

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണം തട്ടിയെടുക്കാനെത്തിയ ആ​റു​പേ​ർ അ​റ​സ്റ്റി​ൽ. 3.18 കിലോയോളം തൂക്കംവരുന്ന ഒന്നേമുക്കാല്‍ കോ​ടി​ രൂപയു​ടെ സ്വ​ർ​ണ​വു​മാ​യി മൂ​ന്നു കാ​രി​യ​ർ​മാ​രും പി​ടി​യി​ലായി. ഗള്‍ഫില്‍നി​ന്നു ക​ട​ത്തി​കൊ​ണ്ടു​വ​രു​ന്ന സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്തു ര​ക്ഷ​പ്പെ​ടാ​നാ​യി​രു​ന്നു പൊ​ട്ടി​ക്ക​ൽ സം​ഘ​ത്തി​ന്റെ പ​ദ്ധ​തി. സിവിൽ ഡ്രസിൽ പൊലീസുകാരെന്ന ഭാവേന വാഹനത്തിൽ കയറ്റി കൊണ്ടുപോയി സ്വർണ്ണം തട്ടാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. എന്നാൽ കാരിയർമാരായ മൂന്ന് യാത്രക്കാരും എയർപോർട്ടിനുള്ളിൽ വച്ചു കസ്റ്റംസ് പിടിയിലായതോടെ ഇവരുടെ പദ്ധതി പാളുകയായിരുന്നു.

ജി​ദ്ദ​യി​ൽ​നി​ന്നു​ള്ള വി​മാ​ന​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന സ്വ​ർ​ണ​ത്തെ​ക്കു​റി​ച്ച് കാരി​യ​ർ​മാരില്‍ ഒ​രാ​ളാ​ണ് പൊ​ട്ടി​ക്ക​ൽ സം​ഘ​ത്തെ വിവരം അ​റി​യി​ച്ച​ത്. സം​ഘ​ത്തി​ലെ ആ​റു​പേ​ർ​ക്കും വി​വ​ര​മ​റി​യി​ച്ച കാരി​യ​ർ​ക്കും തു​ല്യ​മാ​യി ഇ​തു വീ​തി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ത​ന്റെ ഒ​പ്പ​മു​ള്ള ര​ണ്ടു​പേ​രു​ടെ കൈവശം ഒന്നേമുക്കാല്‍ കോ​ടി​യു​ടെ സ്വ​ർ​ണം ഉ​ണ്ടെ​ന്നാ​യി​രു​ന്നു കാ​രി​യ​ർ അ​റി​യി​ച്ച​ത്. ഇ​തു പ്ര​കാ​രം പൊ​ട്ടി​ക്ക​ൽ സം​ഘം ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ൽ ആ​യു​ധ​ങ്ങ​ളു​മാ​യി ക​രി​പ്പൂ​രി​ൽ കാത്തുനിന്നു. പൊ​ലീ​സു​കാ​ർ ആ​ണെ​ന്ന വ്യാ​ജേ​ന ഇ​വ​രെ ത​ട​ഞ്ഞു​നി​ർ​ത്തി സ്വ​ർ​ണം ത​ട്ടാ​നാ​യി​രു​ന്നു നീക്കം.

ഇ​തേ​സ​മ​യം ജി​ദ്ദ വി​മാ​ന​ത്തി​ൽ കാരി​യ​ർ​മാ​ർ സ്വ​ർ​ണ​വു​മാ​യി എ​ത്തു​ന്ന വി​വ​ര​മ​റി​ഞ്ഞ് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രും കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ൽ എ​ത്തി​യ ഉം​റ യാ​ത്ര​ക്കാ​രാ​യ ഷ​ഫീ​ഖ് (31), റ​മീ​സ് (28), ഫ​ത്ത് (29) എ​ന്നി​വ​രെ സം​ശ​യം തോ​ന്നി​യ​തി​നാ​ൽ ക​സ്റ്റം​സ് സം​ഘം എ​ക്​സ്​റേ എ​ടു​ക്കാ​ൻ കൊ​ണ്ടു​പോ​യി. ഈ ​സ​മ​യം പു​റ​ത്തു കാ​ത്തു​നി​ന്ന പൊ​ട്ടി​ക്ക​ൽ സം​ഘം ക​സ്റ്റം​സി​നെ പി​ന്തു​ട​ർ​ന്നു. ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് സ്വ​ർ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ ല​ക്ഷ്യം. ഈ ​സ​മ​യം സം​ശ​യം തോ​ന്നി​യ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പൊ​ലീ​സു​കാ​ർ തട്ടിപ്പ് സം​ഘ​ത്തെ വളഞ്ഞ് പിടികൂടുകയായിരുന്നു.

പെരിന്തൽമണ്ണ ഏലംകുളം സ്വദേശികളായ മുഹമ്മദ് സുഹൈൽ, അൻവർ അലി, മുഹമ്മദ് ജാബിർ, അമൽ കുമാർ, ഒറ്റപ്പാലം സ്വദേശി മുഹമ്മദലി, മണ്ണൊർക്കാട് സ്വദേശി ബാബുരാജ് എന്നിവരാണ് പിടിയിലായത്. കാരി​യ​ർ​മാ​രി​ൽനി​ന്ന് നാ​ലു കാ​പ്​സ്യൂ​ളുകളായി ഒ​ളി​പ്പി​ച്ച സ്വ​ർ​ണം പി​ടി​കൂ​ടി. ​ര​ണ്ടു വാ​ഹ​ന​ങ്ങ​ളും ആ​യു​ധ​ങ്ങ​ളും പൊ​ലീ​സ് കസ്റ്റഡിയിലെടുത്തു.

Eng­lish Sum­ma­ry: Six arrest­ed for steal­ing gold from Karipur Airport
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.