ആന്ധ്രാപ്രദേശിലെ ഏലൂരുവിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ യൂണിറ്റില്‍ തീപിടിത്തം. അപകടത്തില്‍ ആറ് തൊഴിളിലാളികൾ മരിച്ചു. 12 പേർക്ക് പൊള്ളലേറ്റു. നൈട്രിക് ആസിഡ് ചോർന്നതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രിയോടെയായിരുന്നു തീ പിടിത്തം. ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. മരിച്ച ആറ് പേരിൽ നാല് പേർ ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്. രണ്ട് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്.
കൃഷ്ണയ്യ, ബി കിരൺ കുമാർ, കാരു രവി ദാസ്, മനോജ് കുമാർ, സുവാസ് രവി ദാസ്, ഹബ്ദാസ് രവി ദാസ് എന്നിവരാണ് മരിച്ചത്. തീപിടിത്തത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പൊലീസ് സൂപ്രണ്ടിനും ജില്ല കളക്ടർക്കും നിർദേശം നൽകിയിട്ടുണ്ട്. അപകടത്തിൽ ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപയും മറ്റുള്ളവർക്ക് 2 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary: Six killed in Andhra Pradesh pharmaceutical unit fire
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.