16 November 2024, Saturday
KSFE Galaxy Chits Banner 2

സുമതിയെ കൊന്നവളവിൽ വീണ്ടും അസ്ഥികൂടം; തിരിച്ചറിയാൻ ഡിഎൻഎ പരിശോധന

Janayugom Webdesk
തിരുവനന്തപുരം
February 7, 2022 5:47 pm

സുമതിയെ കൊന്ന വളവിലെ വനത്തിൽ പ്രതിയെ തപ്പി ഇറങ്ങിയ പൊലീസ് കണ്ടത് മനുഷ്യന്റെ അസ്ഥികൂടം. നെടുമങ്ങാട് പാങ്ങോട് മൈലമൂട് സുമതിയെ കൊന്ന വളവിലാണ് വീണ്ടും അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്.

ഭരതന്നൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ തിരഞ്ഞ് വനമേഖലയിൽ എത്തിയ പൊലീസ് സംഘമാണ് അസ്ഥികൂടം കണ്ടതിയത്. വനത്തിനുള്ളിൽ മരത്തിൽ കെട്ടി തൂങ്ങിയ നിലയിലാണ് അസ്ഥികൂടം കാണപ്പെട്ടത്. മൃതദേഹത്തിന് മൂന്ന് മാസത്തോളം പഴക്കം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

വലിയമല പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ വൃദ്ധന്റെ മൃതദേഹമാണ് ഇതെന്നാണ് പൊലീസിന് സംശയമുണ്ട്. മൃതദേഹത്തിന് സമീപം നിന്ന് ലഭിച്ച ഫോൺ നമ്പർ വലിയമല സ്വദേശിയുടെ ആണ്. ഇത് കൂടാതെ പാലോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന ആളുടേത് ആകാമെന്ന സംശയവും ഉയർന്നിട്ടുണ്ട്.

അത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഡിഎൻഎ പരിശോധനകൾ ഉൾപ്പെടെ നടത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ സാധിക്കൂ .  സുമതിയെ കൊന്ന വളവിൽ വനത്തിനുള്ളിൽ അഞ്ജാത മൃതദേഹങ്ങൾ പ്രത്യക്ഷപ്പെടുന്നത് പതിവ് സംഭവമായിട്ടുണ്ട്‌.

eng­lish sum­ma­ry; Skele­ton again at the point where Sumathi was killed

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.