രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 3,714 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. 1.21 ശതമാനമാണ് ടിപിആർ. കഴിഞ്ഞ രണ്ട് ദിവസമായി നാലായിരത്തിൽ അധികമായിരുന്നു രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം.
ഡല്‍ഹി, മഹാരാഷ്ട്ര, ഹരിയാന ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയിരുന്നു. നേരത്തെ പ്രതിദിന രോഗികളുടെ എണ്ണം ഒരിടവേളയ്ക്ക് ശേഷം ഉയർന്ന് തുടങ്ങിയതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കേരളത്തിന് പുറമേ, കർണാടകത്തിലും തമിഴ്നാട്ടിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്.
പ്രാദേശികതലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗവ്യാപനം തടയാനാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്. രോഗബാധിതരുടെ ക്വാറന്റൈൻ ഉറപ്പാക്കാനും മാസ്കും സാമൂഹിക അകലവും ഉൾപ്പെടെ ഉറപ്പാക്കാനും കേന്ദ്രം നിർദേശിച്ചിരുന്നു.
English summary;Slight decrease in covid cases in the country
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.