സോളാർ പീഡന കേസിൽ കോൺഗ്രസ് നേതാക്കളായ അടൂർ പ്രകാശ്, എ പി അനിൽകുമാർ എന്നിവരെ സിബിഐ ചോദ്യം ചെയ്തു. മലപ്പുറത്തും ഡൽഹിയിലും വച്ചായിരുന്നു ചോദ്യം ചെയ്യൽ. നേരത്തെ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തിരുന്നു.
2012 ല്‍ മന്ത്രിയായിരുന്ന സമയത്ത് എ പി അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വച്ച് കെ സി വേണുഗോപാൽ പീഡിപ്പിച്ചെന്നാണ് പരാതി. വേണുഗോപാലിന് എതിരെയുള്ള ഡിജിറ്റൽ തെളിവുകളും പരാതിക്കാരി സിബിഐക്ക് കൈമാറിയിരുന്നു. കേസിൽ ക്രൈംബ്രാഞ്ച് ആണ് ആദ്യം അന്വേഷണം നടത്തിയിരുന്നത്. കഴിഞ്ഞ സർക്കാർ ക്രൈംബ്രാഞ്ചിൽനിന്ന് അന്വേഷണം സിബിഐക്ക് കൈമാറി.
English Summary:Solar harassment case; CBI questioned Congress leaders
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.