26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 24, 2024
December 23, 2024
December 23, 2024

അപകടത്തില്‍ മരിച്ച സൈനികന്‍ വൈശാഖിന് നാടിന്റെ യാത്രാമൊഴി

ബി രാജേന്ദ്രകുമാര്‍
പാലക്കാട്
December 26, 2022 9:58 pm

സിക്കിമിൽ വാഹനാപകടത്തിൽ മരിച്ച സൈനികന്‍ വൈശാഖിന് കണ്ണീരിൽകുതിർന്ന യാത്രാമൊഴി. വൈശാഖ് പഠിച്ച ചുങ്കമന്നം എയുപി സ്കൂളിലെ പൊതുദർശനത്തിന് ശേഷം ഇന്നലെ രാവിലെ 11ന് ഐവർമഠം ശ്മശാനത്തിൽ എത്തിച്ച മൃതദേഹം പൂർണ്ണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. 

ഓണവും മകന്റെ പിറന്നാളും ആഘോഷിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് വൈശാഖ് മടങ്ങിയത്. 23നാണ് സൈനികവാഹനം അപകടത്തില്‍പ്പെട്ടത്. ചെങ്ങണിയൂർ കാവിലെ വീട്ടില്‍ അപകടവിവരം അറിയച്ചതിന് പിന്നാലെ ഒരു നാട് മുഴുവൻ ദുഖത്തിലാഴ്ന്നു. ക്രിസ്മസ് ദിനത്തിൽ വൈകിട്ട് ആറിന് കോയമ്പത്തൂരിൽ എത്തിച്ച മൃതദേഹം രാത്രി എട്ടു മണിയോടെ വാളയാറിൽ മന്ത്രി എം ബി രാജേഷ് അടക്കമുള്ള ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് ഏറ്റുവാങ്ങി. 9.30ന് വൈശാഖിന്റെ വീട്ടിലെത്തിച്ചു. വീട്ടിലും ചുങ്കമന്നം എയുപി സ്കൂളിലും പൊതുദർശനത്തിന് വച്ച ശേഷം ആയിരങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹം തിരുവില്വാമലയിലെത്തിച്ചത്. 

മന്ത്രി കെ കൃഷ്ണൻകുട്ടി സംസ്ഥാന സർക്കാരിനായി അന്തിമോപചാരം അർപ്പിച്ചു. വൈശാഖിന്റെ വസ്ത്രങ്ങൾ സൈനികര്‍ ഭാര്യ ഗീതയ്ക്കു നല്‍കിയപ്പോള്‍ കണ്ടുനിന്നവരുടെ പോലും കണ്ണുനിറഞ്ഞു. ഔദ്യോഗിക വസ്ത്രങ്ങള്‍ ഏറ്റുവാങ്ങിയശേഷം ഭാര്യ വൈശാഖിന് അവസാന സല്യൂട്ട് നല്‍കി. ചൈനയുമായും ഭൂട്ടാനുമായും അതിർത്തി പങ്കിടുന്ന ഉത്തര സിക്കിമിലെ ചാറ്റെനിൽ നിന്നും താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് സൈനിക ട്രക്കുകളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്. സേമ മേഖലയിലെ മലമുകളിൽ വളവ് തിരിയുന്നതിനിടെ വൈശാഖ് ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച ട്രക്ക് തെന്നി മലയിടുക്കിലേക്ക് മറിയുകയായിരുന്നു.

221 ആർട്ടിലറി റജിമന്റിൽ നായിക് ആയിരുന്ന വൈശാഖ് ഉൾപ്പെടെ 16 സൈനികരാണ് വീരമൃത്യ വരിച്ചത്. മൂന്ന് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരും 13 സൈനികരുമാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാലുപേർ ചികിത്സയിലാണ്.
കൂലിപ്പണിക്കാരനായ പാലക്കാട് മാത്തൂർ പുത്തൻ വീട്ടിൽ സഹദേവന്റെയും വിജയകുമാരിയുടെയും മകനാണ് വൈശാഖ്. ഗീതയുടെയും വൈശാഖിന്റിയും ഏകമകനാണ് തൻവിക്. 

Eng­lish Summary:Soldier who died in an acci­dent, Vaisakh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.