4 May 2024, Saturday

Related news

March 24, 2024
January 10, 2024
November 18, 2023
November 4, 2023
October 16, 2023
October 13, 2023
July 13, 2023
June 9, 2023
June 7, 2023
May 30, 2023

നെല്ല് സംഭരണ പ്രശ്നങ്ങള്‍ക്ക് പരിഹാരം

Janayugom Webdesk
തിരുവനന്തപുരം
May 15, 2022 10:03 pm

കുട്ടനാട് അപ്പർ കുട്ടനാട് മേഖലയിലെ മുഴുവൻ നെല്ലും സമയബന്ധിതമായി സംഭരിക്കാൻ ഇടപെടലുമായി സർക്കാർ. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കൊയ്ത്തും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്നങ്ങൾക്കാണ് പരിഹാരമാകുന്നത്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി സംസ്ഥാന ഭക്ഷ്യ സിവിൽ സർവീസ് മന്ത്രി ജി ആർ അനിലും കൃഷി മന്ത്രി പി പ്രസാദും സംയുക്ത ചർച്ച നടത്തി പരിഹാര മാർഗങ്ങൾ നിർദേശിച്ചു.

പാടങ്ങളിൽ ശേഖരിച്ചിരിക്കുന്ന നെല്ല് ചുമതലപ്പെടുത്തിയിരിക്കുന്ന മില്ലുടമകൾ രണ്ടു ദിവസത്തിനിടെ പൂർണമായും സംഭരിക്കണം. അലംഭാവമുണ്ടായാൽ അത് ഗൗരവമായി കാണുമെന്നും മന്ത്രിമാർ അറിയിച്ചു. ആവശ്യമെങ്കിൽ താൽക്കാലിക സ്റ്റോറേജ് സംവിധാനം ജില്ല ഭരണകൂടത്തിന്റെ സഹായത്തോടെ ഏർപ്പെടുത്തുവാൻ നിർദേശം നൽകിയിട്ടുണ്ട്. നെല്ലിന്റെ ഇനം, ഗുണമേന്മ എന്നിവ സംബന്ധിച്ച തർക്കങ്ങൾ ഉയരുകയാണെങ്കിൽ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും യോഗത്തിൽ സംബന്ധിച്ച ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.

നെൽപ്പാടങ്ങളിൽ നിന്ന് യഥാസമയം നെല്ല് സംഭരിക്കുന്നു എന്നുറപ്പാക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ,പാഡി മാർക്കറ്റിങ് ഓഫീസർ അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കുവാനും തീരുമാനമായി. കൃഷി ഓഫീസർ, നെല്ല് സംഭരണ ഓഫീസർ, ജില്ലാ കളക്ടർ ചുമതലപ്പെടുത്തുന്ന ഒരു ഡെപ്യൂട്ടി കളക്ടർ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിച്ച് തൽസ്ഥിതി എല്ലാ ദിവസവും ജില്ലാ കളക്ടറെ അറിയിക്കുവാനും തീരുമാനമായി. കൂടാതെ കൃഷി വകുപ്പ് സെക്രട്ടറി,ഭക്ഷ്യ പൊതു വിതരണ സെക്രട്ടറി, കൃഷി ഡയറക്ടർ, സിവിൽ സപ്ലൈസ് ഡയറക്ടർ എന്നിവരടങ്ങുന്ന ഒരു ഉന്നതതല സമിതി എല്ലാ രണ്ടു ദിവസങ്ങളിലും ജില്ലാ കളക്ടര്‍മാരുമായി ബന്ധപ്പെട്ട് സ്ഥിതി വിശകലനം ചെയ്ത് മന്ത്രിമാർക്ക് റിപ്പോർട്ട് നൽകണമെന്നും നിർദേശം നൽകി.

കൊയ്ത്ത് ഇനിയും പൂർത്തിയാക്കുവാനുള്ള പാടശേഖരങ്ങളിൽ അനുയോജ്യമായ കൊയ്ത്ത് മെതിയന്ത്രം എത്തിക്കുവാനുള്ള നടപടികൾ ഉടനടി കൈക്കൊള്ളണം. കാലവർഷം ആരംഭിക്കുന്നതിന്റെ മുമ്പ് തന്നെ കൊയ്ത്ത്, സംഭരണം എന്നിവ പൂർത്തീകരിക്കുവാൻ ആവശ്യമായ ഇടപെടലുകൾ നടത്തുവാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൃഷിമന്ത്രി നിർദേശം നൽകി. യോഗത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാർ, ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, കൃഷി ഡയറക്ടർ, മില്ലുടമകളുടെ പ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Solu­tion to pad­dy pro­cure­ment problems

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.