തൃശൂർ: ചോറു വെന്തില്ലെന്നു പറഞ്ഞ് മാതാവിനെ പാത്രം കൊണ്ട് തലയ്ക്കടിച്ചുകൊന്ന മകന് ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയും. വാടാനപ്പള്ളി ഗണേശമംഗലത്ത് കലാനിലകത്ത് വിട്ടിൽ യൂസഫ് കുട്ടിയുടെ ഭാര്യ ജുമൈലയെ തലയ്ക്കടിച്ച് കൊന്ന കേസിൽ മകൻ ഹക്കീമിനെയാണ് നാലാം അഡീഷണൽ സെഷൻസ് ജഡ്ജി എസ് ഭാരതി ശിക്ഷിച്ചത്.
പിഴയടയ്ക്കാത്ത പക്ഷം ഒരു വർഷം കൂടി തടവനുഭവിക്കണം. പിഴത്തുകയും ഇടയ്ക്കുള്ള നഷ്ടപരിഹാരത്തുകയും ജുമൈലയുടെ മകൾക്ക് നൽകണമെന്ന് നിർദ്ദേശിച്ച കോടതി നഷ്ടപരിഹാരത്തുക നിശ്ചയിക്കാൻ ജില്ലാ ലീഗൽ അതോറിറ്റിയോട് ആവശ്യപ്പെട്ടു. 2015 ജൂലായ് ആറിനാണ് സംഭവം. ജൂലൈ ഉച്ചക്ക് ഭക്ഷണം വിളമ്ബിക്കൊടുക്കുമ്ബോൾ ചോറ് വെന്തില്ലെന്ന് ഹക്കീം വഴക്കിട്ടെന്നും ചോറുവിളമ്ബിക്കൊണ്ടിരുന്ന വലിയ പാത്രം പിടിച്ചുവാങ്ങി തലയ്ക്കടിച്ച് വീഴ്ത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. പിന്നീട് മുറ്റത്തേക്ക് വലിച്ചിഴച്ച് പാത്രം കൊണ്ടും സ്റ്റീൽ ഗ്ലാസുകൊണ്ടും അടിച്ചു പരിക്കേൽപ്പിച്ചു. പരിക്കിന്റെ കാഠിന്യത്തിലാണ് മരണമെന്നും കുറ്റപത്രത്തിൽ പറയുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.