26 July 2024, Friday
KSFE Galaxy Chits Banner 2

ഗാന പകര്‍പ്പവകാശ കേസ്: കാന്താര നിർമ്മാതാക്കള്‍ക്ക് തിരിച്ചടി

Janayugom Webdesk
കൊച്ചി
November 24, 2022 7:07 pm

‘വരാഹരൂപം’ ഗാനത്തെ സംബന്ധിച്ച് കാന്താര ചിത്രത്തിന്റെ നിർമ്മാതാക്കൾ നൽകിയ ഹർജി തള്ളി ഹൈക്കോടതി. ഹർജി ഹൈക്കോടതിയിൽ നിലനിൽക്കുന്നതല്ലെന്നും കീഴ്‌കോടതിയെ സമീപിക്കാനും ഹൈക്കോടതി നിർദേശിച്ചു. 

ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഹർജി തള്ളിയത്. കാന്താരയുടെ നിർമ്മാതാക്കളായ ഹോംബാളെ ഫിലിംസാണ് കാന്താര പാട്ടിനെ സംബന്ധിച്ച തർക്കത്തിൽ കീഴ്‌കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. വരാഹരൂപം എന്ന പാട്ടിന്റെ ബൗദ്ധിക അവകാശം ഉന്നയിച്ച് തൈക്കുടം ബ്രിഡ്ജ് ബാൻഡും പകർപ്പവകാശമുള്ള മാതൃഭൂമി മ്യൂസിക്കും പാലക്കാട്, കോഴിക്കോട് ജില്ലാ കോടതികളിൽ നിന്ന് ഇന്‍ജങ്ഷൻ ഓർഡർ നേടിയിരുന്നു. ഇതിനെതിരെയാണ് ഹോംബാളെ ഫിലിംസ് ഹൈക്കോടതിയെ സമീപിച്ചത്. 

തങ്ങളുടെ നവരസ എന്ന ഗാനം പകർപ്പവകാശം വാങ്ങാതെ കാന്താര എന്ന ചിത്രത്തിൽ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് തൈക്കുടം ബ്രിഡ്ജ് കോടതിയിലെത്തിയത്. തുടർന്ന് ഒക്ടോബർ 28ന് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി വരാഹരൂപം വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ നിന്ന് വിലക്കി ഉത്തരവിറക്കി. ഇതിനെതിരെയാണ് ഹോംബാളെ ഫിലിംസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 

അതേസമയം, വരാഹരൂപം ഗാനമില്ലാതെ കാന്താര ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിച്ചു. തൈക്കുടം ബ്രിഡ്ജ് ഇത് നീതിയുടെ വിജയമാണെന്ന് പറഞ്ഞ് കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Song copy­right case: Kan­tara pro­duc­ers’ plea dismissed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.