ജനുവരി 26 ന് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്ക് എടുക്കുന്നവര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഡല്‍ഹി പോലീസ്.കോറോണ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് കൊണ്ട് നടക്കുന്ന ചടങ്ങില്‍ വാക്സിന്‍ എടുക്കാത്തവരെ പ്രവോശിപ്പിക്കില്ല .15 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും പരിപാടിയില്‍ പങ്ക് എടുക്കാനാവില്ലയെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
രാജ്പഥില്‍ ജനുവരി 26 നാണ് റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പക്ഷെ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെ പരിപാടികള്‍ നടത്താനാണ് തീരുമാനം.പരിപാടിക്കെത്തുന്നവര്‍ക്ക് മാസ്‌ക്, സാമൂഹിക അകലം പാലിക്കുക എന്നിവ നിര്‍ബന്ധമാണ്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കേറ്റും കയ്യില്‍ കരുതണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.
english summary;Special guidelines for Republic Day events
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.