ടൂറിസം മേഖലയായ കോവളത്തിന്റെ സമഗ്ര വികസനത്തിനായി പ്രത്യേക പദ്ധതി. പൊതുമരാമത്ത് — ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സമഗ്രപദ്ധതി തയ്യാറാക്കാൻ തീരുമാനിച്ചത്.
കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. ജില്ലാ കളക്ടർ നവജ്യോത് ഖോസയെ പദ്ധതിയുടെ നോഡൽ ഓഫീസറായി നിശ്ചയിച്ചു. കോവളം ബീച്ച്, വാക് വേ, ലൈറ്റ് ഹൗസ്, അടിമലത്തുറ ബീച്ച് എന്നിവയുടെ നവീകരണവും ഒപ്പം അടിസ്ഥാന സൗകര്യ വികസനവുമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഇതിനായി വിശദമായ പദ്ധതി രേഖ കിഫ്ബിയുടെ നേതൃത്വത്തിൽ തയ്യാറാക്കുമെന്ന് മന്ത്രി റിയാസ് അറിയിച്ചു.
ജൂലൈ മാസത്തോടെ പദ്ധതി രൂപരേഖ തയ്യാറാക്കും. വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ കൂടുതൽ സ്ഥല സൗകര്യങ്ങൾ കണ്ടെത്താൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പൈതൃകം ഉൾക്കൊള്ളുന്ന തരത്തിൽ വേണം പദ്ധതിയെന്നും മന്ത്രി നിർദ്ദേശിച്ചു.
കിഫ്ബി സിഇഒ ഡോ. കെ എം എബ്രഹാം, കിഫ്ബി അഡീഷണൽ സിഇഒ സത്യജിത് രാജൻ, മിർ മുഹമ്മദലി ഐഎഎസ്, ജില്ലാ കളക്ടർ നവജ്യോത് ഖോസ, സബ് കളക്ടർ എം എസ് മാധവിക്കുട്ടി, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
English summary;Special scheme for comprehensive development of Kovalam
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.