22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

May 25, 2024
January 18, 2024
January 12, 2023
November 19, 2022
July 14, 2022
May 10, 2022
March 26, 2022
November 22, 2021
November 15, 2021
November 6, 2021

കുഫോസിൽ ബുധനാഴ്ച സ്പോട്ട് അഡ്മിഷൻ

Janayugom Webdesk
കൊച്ചി
November 15, 2021 4:20 pm

കേരള ഫിഷറിസ് സമുദ്രപഠന സർവ്വകലാശാലയിൽ (കുഫോസ്) വിവിധ എംഎസ്‌സി കോഴ്സുകളിലും എംബിഎ കോഴ്സിലും എസ്‌സി, എസ്‌ടി, മത്സ്യതൊഴിലാളികളുടെ മക്കൾ എന്നീ വിഭാഗങ്ങൾ ഉൾപ്പടെയുള്ളവർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലെ ഒഴിവുകൾ നികത്തുന്നതിനായി നവംബർ 17 ന് (ബുധനാഴ്ച) സ്പോട്ട് അഡ്മിഷൻ നടത്തും. 

വിവിധ പിജി കോഴ്സുകളിൽ എൻആർഐ ക്വോട്ടയിൽ ഒഴിവുള്ള സീറ്റുകളിലേക്കും ഇതോടൊപ്പം സ്പോട്ട് അഡ്മിഷൻ നടത്തും. വേക്കൻസി ലിസ്റ്റ് ചൊവ്വാഴ്ച (16 ന്) യൂണിവേഴ്സിറ്റി വെബ് സൈറ്റിൽ പ്രസീദ്ധികരിക്കും. താൽപര്യമുള്ളവർ ബുധനാഴ്ച രാവിലെ 11.30 ന് മുൻപായി എറണാകുളം ജില്ലയിലെ പനങ്ങാട് ഉള്ള കുഫോസ് ആസ്ഥാനത്ത് നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. കുഫോസിൻറെ പ്രവേശന പരീക്ഷ എഴുതാത്തവരേയും സ്പോട്ട് അഡ്മിഷന് പരിഗണിക്കും. കുഫോസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് മുൻഗണന ലഭിക്കും. ഫോൺ — 0484 2701085

ENGLISH SUMMARY:Spot admis­sion on Wednes­day at Kufos
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.