ഓണ്‍ലൈന്‍ ചാനലില്‍ നടന്ന അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ നടൻ ശ്രീനാഥ് ഭാസിക്ക് വിലക്കേര്‍പ്പെടുത്തി. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റേതാണ് തീരുമാനം. സിനിമയില്‍ നിന്ന് ശ്രീനാഥ് ഭാസിയെ മാറ്റിനിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീനാഥ് ഭാസിയെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് നടനെതിരായ നടപടിയെടുത്തത്.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സിനിമകളുടെ ഡബ്ബിങ് പൂര്‍ത്തിയാക്കുകയും ഷൂട്ടിങ് ബാക്കിയുള്ളവ തീര്‍ക്കുകയും ചെയ്ത ശേഷം ശ്രീനാഥ് ഭാസിയെ വച്ച് കുറച്ചുകാലത്തേക്ക് പുതിയ സിനിമകള്‍ ഒന്ന് ചെയ്യേണ്ട എന്നാണ് തീരുമാനം. അതെത്ര നാളത്തേക്ക് വേണം എന്നത് ഞങ്ങള്‍ തീരുമാനിക്കും.
കരാറില്‍ പറഞ്ഞതിന് വിരുദ്ധമായി ഒരു സിനിമയ്ക്ക് അദ്ദേഹം കൂടുതല്‍ പണം വാങ്ങിയെന്ന പരാതി ലഭിച്ചിരുന്നു. ആ പണം തിരികെ നല്‍കാമെന്ന് ശ്രീനാഥ് ഭാസി സമ്മതിച്ചിട്ടുണ്ട്. അതേസമയം, കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്നും സംഘടന വ്യക്തമാക്കി. മലയാള സിനിമയില്‍ ഒരു പെരുമാറ്റച്ചട്ടം ആവശ്യമാണ്. അത്തരമൊരു പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ശ്രീനാഥ് ഭാസിക്കെതിരായ നടപടിയെന്നും നിര്‍മാതാവ് ആന്റോ ജോസഫ് പറഞ്ഞു.
താന്‍ ചെയ്തത് തെറ്റാണെന്ന് ശ്രീനാഥ് ഭാസി അംഗീകരിച്ചതായും ഒരു മാതൃകാപരമായ നടപടിയെന്ന നിലയ്ക്കാണ് വിലക്കേർപ്പെടുത്തിയതെന്നും സംഘടന വ്യക്തമാക്കി. ഇത്തരം തെറ്റുകള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും നടന്‍ അറിയിച്ചതായും സംഘടന കൂട്ടിച്ചേര്‍ത്തു.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നടന്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ കൊച്ചിയിലെ ഓഫീസില്‍ നടൻ ഹാജരായത്. ഇന്നലെ ചേര്‍ന്ന എക്‌സിക്യുട്ടീവ് യോഗത്തില്‍ ശ്രീനാഥ് ഭാസിയുടെ ഭാഗത്തുനിന്നുണ്ടായത് തെറ്റായ നടപടിയാണെന്ന വിലയിരുത്തലുണ്ടായിരുന്നു.
മരട് പൊലീസിനൊപ്പം തന്നെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും അവതാരക പരാതി നല്‍കിയിരുന്നു. സിനിമയെ സംബന്ധിച്ചിടത്തോളം മറ്റുള്ളവര്‍ മാതൃകയാക്കേണ്ട ആളുകള്‍ ഇത്തരം പെരുമാറ്റം ഉണ്ടാവുമ്പോള്‍ അതിനെതിരെ നടപടിയെടുക്കാതിരിക്കുക എന്നത് നിര്‍മാതാക്കളുടെ സംഘടനയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. ഇതു പ്രകാരമാണ് നടനോട് ഹാജരാവാന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
English Summary: Sreenath Bhasi banned from films
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.