23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

14 തമിഴ് മത്സ്യത്തൊഴിലാളികളെ കൂടി ശ്രീലങ്ക അറസ്റ്റ് ചെയ്തു

Janayugom Webdesk
ജാഫ്‌ന
December 21, 2021 8:06 pm

അതിര്‍ത്തി കടന്ന് മീന്‍പിടിച്ചുവെന്നാരോപിച്ച് 14 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ശ്രീലങ്കയിലെ ജാഫ്‌നയിലെ ഈഴുവ ദ്വീപിനോട് ചേര്‍ന്ന് മീന്‍പിടിക്കുകയായിരുന്ന 14 തമിഴ് മത്സ്യത്തൊഴിലാളികളെയും അവരുടെ രണ്ട് മത്സ്യബന്ധന ബോട്ടുകളുമാണ് പിടികൂടിയത്. ഇവരെ ജാഫ്‌ന ഫിഷറീസ് വകുപ്പിന് കൈമാറി.

രാമേശ്വരം, മണ്ഡപം, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിലായത്. 10 ബോട്ടുകള്‍ നേരത്തേ ശ്രീലങ്കന്‍ സേന പിടിച്ചെടുത്തിരുന്നു. 60 ബോട്ടുകള്‍ കൂടി തടഞ്ഞുവച്ചിട്ടുണ്ട്. ലങ്കയില്‍ പിടിയിലായവരെ വിട്ടയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് രാമേശ്വരത്ത് പ്രതിഷേധം ശക്തമായി. ലങ്കയില്‍ ജയിലില്‍ കഴിയുന്നവരുടെ ബന്ധുക്കള്‍ ഇന്നു മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.

eng­lish summary;Sri Lan­ka arrests 14 more Tamil fishermen

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.