വിലക്കയറ്റവും ഇന്ധന ക്ഷാമവും രൂക്ഷമായ ശ്രീലങ്കയിൽ സർക്കാരിനെതിരെ നടക്കുന്ന സമരത്തിന്റെ ഭാഗമായി ജനങ്ങള്‍ തെരുവിലേക്ക്. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് പുറമേ റെസിഡൻസ് അസോസിയേഷനുകളും പ്രൊഫഷണൽ കൂട്ടായ്മകളുമൊക്കെ പ്ലക്കാർഡുമായി തെരുവിലിറങ്ങുകയാണ്.
കൊളംബോയിൽ നിന്നും മൊറട്ടുവയിലേക്കുള്ള റോഡിൽ ഒരുകൂട്ടം യുവാക്കൾ പ്രതിഷേധ മാർച്ച് നടത്തി. വിലക്കയറ്റം കാരണം ലങ്കയിൽ മനുഷ്യർക്ക് ജീവിക്കാനാകുന്നില്ലെന്നാണ് മുദ്രാവാക്യം. പ്രസിഡന്റെ് ഗോട്ടബായ രാജപക്സെയും പ്രധാനമന്ത്രി മഹീന്ദ രജപക്സെയും രാജി വെക്കണമെന്നാണ് ഇവരുടെ ആവശ്യം.
രണ്ട് ആഴ്ച മുമ്പ് ആയിരക്കണക്കിന് പേർ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിലുള്ള സമരത്തിൽ കൊളംബോയിൽ അണി നിരന്നിരുന്നു. എന്നാൽ ഇപ്പോൾ രാഷ്ട്രീയക്കാർക്ക് പുറമേ ഹൗസിംഗ് സൊസൈറ്റികളും വിവിധ ജോലികൾ ചെയ്യുന്ന യുവാക്കളും തെരുവിൽ മുദ്രാവാക്യവുമായി പ്രതിഷേധിക്കുന്നു.
രജപക്സെ കുടുംബത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ നിലവിൽ സോഷ്യൽ മീഡിയയിലും വാക്പോര് നടക്കുന്നുണ്ട്. പ്രതിഷേധത്തെ അവഗണിച്ചും മറ്റുരാജ്യങ്ങളുടെ സഹായം തേടിയും ഈ പ്രതിസന്ധി മറികടക്കാനാണ് ഭരണ പക്ഷത്തിന്റെ ശ്രമം.
english summary;Sri Lanka financial crisis People to the streets in protest
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.