സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രിലങ്കൻ തീരത്തുനിന്ന് 43ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. പിടിയിലായവരെല്ലാം തമിഴ്നാട് സ്വദേശികളാണെന്നാണ് പ്രഥമിക വിവരം.ആറ് ബോട്ടുകളും ഇവര്‍ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ രാമേശ്വരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളാണ് ശ്രീലങ്കൻ സേനയുടെ പിടിയിലായത്. കച്ചത്തീവ്-നെടുണ്ടിവിന് സമീപം ഇവർ മീൻ പിടിക്കുന്നതിനിടെയാണ് അറസ്റ്റുചെയ്യ്തത്.
സമുദ്രാതിർത്തി കടന്ന് അനധികൃത മത്സ്യബന്ധനം നടത്തിയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിനായി ഇവരെ നാവിക ബേസിലേക്ക് കൊണ്ടുപോയി. പിടിയിലായവരെ കാങ്കസന്തുറൈ ക്യാമ്പിലേക്ക് കൊണ്ടുപോകുമോ അതോ അന്വേഷണത്തിന് ശേഷം നാട്ടിലേക്ക് അയക്കുമോ എന്ന് വ്യക്തമായിട്ടില്ലെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.
english summary; Sri Lankan navy arrests 43 Indian fishermen for violating maritime boundaries
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.