26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 23, 2024
July 14, 2024
July 4, 2024
July 3, 2024
July 2, 2024
July 1, 2024
June 30, 2024
June 26, 2024
June 16, 2024
June 14, 2024

എസ്എസ്എൽസി പരീക്ഷ ഇന്ന് ആരംഭിക്കും

Janayugom Webdesk
തിരുവനന്തപുരം
March 9, 2023 8:30 am

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് ആരംഭിക്കും. രാവിലെ 9.30 ന് പരീക്ഷ തുടങ്ങും. ഒന്നാം ഭാഷ പാര്‍ട്ട് ഒന്നാണ് ആദ്യദിനം. 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷ എഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്. സർക്കാർ മേഖലയിൽ 1,170, എയ്ഡഡ് മേഖലയിൽ 1,421, അൺഎയ്ഡഡ് മേഖലയിൽ 369 ഉള്‍പ്പെടെ മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും പരീക്ഷ എഴുതുന്നുണ്ട്. മാർച്ച് 29ന് അവസാനിക്കും. ഉത്തരക്കടലാസ് മൂല്യനിർണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രിൽ മൂന്ന് മുതൽ 26 വരെയുള്ള തീയതികളിലായി നടക്കും. മേയ് രണ്ടാം വാരത്തിൽ ഫലം പ്രഖ്യാപിക്കും. വിദ്യാർത്ഥികൾ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ക്ലാസുകളിൽ കുടിവെള്ളം കരുതാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

Eng­lish Sum­ma­ry: SSLC exam will start today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.