ഓസ്ട്രേലിയന്‍ നിശാക്ലബ്ബില്‍ തുറിച്ചുനോക്കലിന് വിലക്ക്. അതിഥികളെ സമ്മതമില്ലാതെ തുറിച്ചുനോക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിഡ്‌നിയിലെ ക്ലബ് 77 ലാണ് പുതിയ നിയമം കൊണ്ടുവന്നത്. ക്ലബ്ബിനെ സുരക്ഷിത ഇടമായി മാറ്റുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സീറോ ടോളറൻസ് ഹരാസ്മെന്റ് നയം വിപുലീകരിച്ചതിന്റെ ഭാഗമായാണ് നടപടിയെന്ന് ക്ലബ്ബ് അറിയിപ്പില്‍ പറയുന്നു. ക്ലബ്ബിലെ നിലവാരത്തിനും നിയമങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്ന നിരവധിപ്പേരാണ് നിശാപാര്‍ട്ടിക്ക് എത്തിച്ചേരുന്നത്.
ഇവര്‍ ക്ലബ്ബിന്റെ മൂല്യങ്ങള്‍ക്കും നിയമങ്ങള്‍ക്കും എതിരായാണ് പ്രവര്‍ത്തിക്കുന്നത്. അനുമതിയില്ലാത്ത പ്രവര്‍ത്തികള്‍, ഹരാസ്മെന്റ് എന്നിവ നടത്തുന്നുണ്ടെന്നും ക്ലബ്ബ് വ്യക്തമാക്കി. നിശാക്ലബ് എന്ന നിലയിൽ അപരിചിതരുമായി ഇടപഴകുന്നത് പ്രോത്സാഹിപ്പിക്കുന്നുവെങ്കിലും ഏതൊരു ഇടപഴകലും വാക്കാലുള്ള സമ്മതത്തോടെ ആരംഭിക്കണം. നിങ്ങൾ ദൂരെ നിന്ന് ആരെയെങ്കിലും നോക്കുകയാണെങ്കിൽ പോലും ഇത് ബാധകമാണ്. നിങ്ങൾ ആരെയെങ്കിലും ആകർഷിക്കാൻ ശ്രമിക്കുന്നത് അനാവശ്യമാണെങ്കിൽ, അത് ഉപദ്രവമായി കണക്കാക്കുമെന്നും പോസ്റ്റില്‍ പറയുന്നു.
English Summary: Staring is banned in Australian nightclubs
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.