സംസ്ഥാന സമ്മേളനം ചരിത്ര സംഭവമാക്കി മാറ്റാൻ പാർട്ടി പ്രവർത്തകരും വർഗ ബഹുജന സംഘടനാ പ്രവർത്തകരും സജീവമായി രംഗത്തിറങ്ങണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സമ്മേളനത്തിന്റെ തയാറെടുപ്പുകൾ നല്ല നിലയിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വാഗതസംഘം ചെയർമാനായ ഭക്ഷ്യമന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. റവന്യുമന്ത്രി കെ രാജൻ പ്രസംഗിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ മാങ്കോട് രാധാകൃഷ്ണൻ സ്വാഗതവും സംസ്ഥാന കൗൺസിൽ അംഗം പള്ളിച്ചൽ വിജയൻ നന്ദിയും പറഞ്ഞു.
സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജെ വേണുഗോപാലൻ നായർ, വി പി ഉണ്ണികൃഷ്ണൻ, സോളമൻ വെട്ടുകാട്, ഇന്ദിരാ രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു തുടങ്ങിയവർ പങ്കെടുത്തു.
English Summary: State conference should be made a historic event: Kanam
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.