23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 16, 2024
September 27, 2024
February 15, 2024
December 31, 2023
November 30, 2023
November 29, 2023
November 11, 2022
November 10, 2022
November 10, 2022
November 10, 2022

സംസ്ഥാന സ്കൂൾ ശാസ്ത്ര മേള; നൊമ്പരക്കാഴ്ചയില്‍ നിവേദിതയുടെ കുടനിർമ്മാണം

Janayugom Webdesk
കൊച്ചി
November 10, 2022 11:15 pm

മത്സരത്തിനിടയിലെ ഇടവേളകളിൽ അധ്യാപകർ നൽകിയ ഭക്ഷണം പോലും ത്യജിച്ച നിവേദിതയുടെ അർപ്പണബോധം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. കാഞ്ഞിരപ്പള്ളി അസീസി സ്കൂൾ ഓഫ് ബ്ലൈൻഡിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് നിവേദിത. കുടനിർമ്മാണമായിരുന്നു നിവേദിതയുടെ മത്സര ഇനം. അതിവേഗം ആകര്‍ഷകമായ മൂന്നു കുടകൾ ഈ വിദ്യാർത്ഥിനി നിർമ്മിച്ചു. ഇത് മറ്റ് മത്സരാർത്ഥികൾക്ക് വലിയ വെല്ലുവിളി ഉയർത്തുകയും ചെയ്തു. 80 ശതമാനത്തോളം കാഴ്ചയ്ക്ക് വൈകല്യമുണ്ടെങ്കിലും നിവേദിതക്ക് മത്സരം ഒട്ടും വെല്ലുവിളി നിറഞ്ഞതായിരുന്നില്ല. കുടനിർമ്മാണത്തിൽ സ്വയം ആർജിച്ചെടുത്ത കഴിവുമായിരുന്നു തന്റെ കന്നി മത്സരത്തിന് നിവേദിത എത്തിയത്. 

മൂന്ന് മണിക്കൂർ നീണ്ട് നിന്ന മത്സരത്തിന്റെ ഇടവേളകളില്‍ പോലും നിവേദിത സമയം കളഞ്ഞില്ല. സൂചികോർത്ത് ശീലകളിൽ കമ്പി സൂക്ഷ്മതയോടെ പിടിപ്പിച്ച് അതിവേഗം മത്സരം പൂർത്തിയാക്കി. സ്കുൾ അധ്യാപകർക്കൊപ്പമാണ് നിവേദിത മത്സരവേദിയായ തേവര സ്കുളിലെത്തിയത്. കൊച്ചിയിലെത്തി തന്റെ ആദ്യാഭിലാഷം പൂർത്തീകരിച്ച ശേഷമാണ് നിവേദിത മത്സരവേദിയിൽ കാലുവച്ചത്. വിമാനം കാണുകയെന്നതായിരുന്നു അത്. അധ്യാപകർക്കൊപ്പമായിരുന്നു ആ ആഗ്രഹം സഫലമാക്കിയത്. കാളകെട്ടി സ്വദേശികളായ സതീഷിന്റെയും ഷിജിയുടെയും മകളാണ് നിവേദിത. നിവേദിതയുടെ കഴിവുകൾ കേട്ടറിഞ്ഞ മന്ത്രി വി ശിവൻകുട്ടി, ഈ മിടുക്കിയെ അഭിനന്ദിച്ചു. കലാരംഗത്തും നിവേദിത കഴിവ് തെളിയിച്ചിട്ടുണ്ട്. 

Eng­lish Summary:State School Sci­ence Fair; umbrel­la mak­ing by Nivedita
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.