23 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 22, 2025
April 21, 2025
April 21, 2025
April 20, 2025
April 20, 2025
April 20, 2025
April 19, 2025
April 18, 2025
April 16, 2025
April 15, 2025

പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ ചവിട്ടി; യുവതിയും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും ഷോക്കേറ്റ് മ രിച്ചു

Janayugom Webdesk
ബംഗളൂരു
November 19, 2023 3:55 pm

നിലത്ത് പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ ചവിട്ടി യുവതിക്കും ഒമ്പത് മാസം പ്രായമുള്ള മകൾക്കും ദാരുണാന്ത്യം. ബംഗളൂരു സ്വദേശിനിയായ യുവതിയും കുഞ്ഞുമാണ് ഷോക്കേറ്റ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്ന് ബെംഗളൂരുവിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സൗന്ദര്യ(23)യും മകൾ സുവിക്സ്ലിയയും. വൈറ്റ്ഫീൽഡ് ഏരിയയിൽ റോഡരികിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ അറിയാതെ ചവിട്ടുകയായിരുന്നു. ഇരുട്ടായതിനാൽ യുവതിക്ക് വൈദ്യുതി കമ്പി കാണാൻ സാധിച്ചില്ലെന്നാണ് വിവരം.

ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കടുഗോഡി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാംഗ്ലൂർ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Stepped on a bro­ken elec­tric wire; The woman and her nine-month-old baby died of shock
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.