22 November 2024, Friday
KSFE Galaxy Chits Banner 2

മല കയറ്റവും വഴുതിവീഴലും ബാബുവിന് പുത്തരിയല്ല: ഇത്തവണ ബാബുവിനെ ഇരുട്ടില്‍ തനിച്ചാക്കി, ദൗത്യം നാളേയ്ക്കുമാറ്റി രക്ഷാപ്രവര്‍ത്തകര്‍

Janayugom Webdesk
പാലക്കാട്
February 8, 2022 9:26 pm

ചെറാട് എലിച്ചിരം കുറുമ്പാച്ചി മലയില്‍ കാല്‍വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആര്‍.ബാബു (23)വിനെ രക്ഷിക്കാന്‍ ദൗത്യ സംഘം എത്തുക നാളെ. മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടതനുസരിച്ച് കരസേനയുടെ ദക്ഷിൺ ഭാരത് ഏരിയയുടെ പ്രത്യേകസംഘം ബെംഗളുരുവിൽനിന്ന് ഉടനെ പുറപ്പെടുമെന്ന് ദക്ഷിൺ ഭാരത് ഏരിയ ലഫ്. ജനറൽ അരുൺ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. പർവതാരോഹകർ ഉൾപ്പെടുന്ന 11 അംഗ കരസേനയുടെ മറ്റൊരു യൂണിറ്റ് ഊട്ടി വെല്ലിങ്ണിൽനിന്ന് പുറപ്പെട്ടു. കരസേനയ്ക്കു പുറമേ രക്ഷാപ്രവർത്തനത്തിൽ വ്യോമസേനയും എത്തും. ബെംഗളൂരുവിൽനിന്നാണ് പാരാ കമാൻഡോകൾ എത്തുക. അവരെ വ്യോമമാര്‍ഗം സുലൂരില്‍ എത്തിക്കും. അവിടെനിന്ന് റോഡു മാര്‍ഗം മലമ്പുഴയിലെത്തും.

വെളിച്ചം നഷ്ടമായത് ഇന്നത്തെ രക്ഷാ പ്രവർത്തനങ്ങൾക്കു തിരിച്ചടിയായി. പ്രത്യേക സംഘത്തിന്റെ ദൗത്യം നാളെ പുലർച്ചെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.  ചെറാട് നിന്നു ആറു കിലോമീറ്ററോളം അകലെയാണ് കുറുമ്പാച്ചി മല. ചെങ്കുത്തായ മല കയറുന്നത് അപകടമുണ്ടാക്കുമെന്നു വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനും മുൻപും മല കയറുന്നതിനിടെ കാൽ വഴുതി വീണ് ബാബുവിന് പരുക്കേറ്റിരുന്നു. പർവ്വതാരോഹണത്തിലും രക്ഷാപ്രവർത്തനത്തിലും പ്രാവീണ്യം നേടിയ സംഘം റോഡ് മാർഗമാണ് ബാബുവിനെ രക്ഷിക്കാന്‍ കുറുമ്പാച്ചി മലയിലേക്കു പുറപ്പെടുന്നത്. രാത്രി

ഹെലികോപ്റ്റർ യാത്ര അസാധ്യമായതിനാലാണിത്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നേവി ഹെലികോപ്റ്റര്‍ നിരീക്ഷണത്തിനു ശേഷം മടങ്ങിയിരുന്നു. ഹെലികോപ്റ്ററിന് യുവാവ് കുടുങ്ങിക്കിടക്കുന്ന മലയിടുക്കില്‍ എത്താന്‍ ബുദ്ധിമുട്ടാണെന്നാണ് വിവരം.  ബാബുവിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കലക്ടര്‍ അറിയിച്ചു. ഭക്ഷണവും വെള്ളവുമില്ലാതെ 30 മണിക്കൂറിലേറെയായി ബാബു മലയിടുക്കില്‍ കഴിയുകയാണ്. നിലവില്‍ ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമമാണു നടത്തുന്നത്. എൻഡിആർഎഫും കാടു പരിചയമുള്ള ആദിവാസി സംഘവും രാത്രിയിൽ ഇവിടെ ക്യാംപ് ചെയ്യുന്നുണ്ട്. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്താന്‍ പാലക്കാട് കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് നാവികസേനയുടെ സഹായം തേടിയിരുന്നു.

ബാബുവും സുഹൃത്തുക്കളായ മൂന്നു പേരും ചേർന്നാണു തിങ്കളാഴ്ച ഉച്ചയ്ക്കു മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നൽകിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല. സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി 12ന് അഗ്നിരക്ഷാ സേനയും മലമ്പുഴ പൊലീസും ബാബുവിനു സമീപം എത്തിയെങ്കിലും വെളിച്ചക്കുറവു മൂലം രക്ഷാപ്രവർത്തനം നടത്തായില്ല. രക്ഷാപ്രവർത്തനം പുലർച്ചെ മാത്രമേ ആരംഭിക്കാകൂ എന്നതിനാൽ സംഘം അവിടെ ക്യാംപ് ചെയ്തു. വന്യമൃഗങ്ങളെ അകറ്റാൻ പന്തം കത്തിച്ചുവച്ചു. വീഴ്ചയിൽ ബാബുവിന്റെ കാൽ മുറിഞ്ഞിട്ടുണ്ട്. കയ്യിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ബാബു തന്നെ താൻ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് സുഹൃത്തുക്കൾക്കും പൊലീസിനും അയച്ചു കൊടുത്തിട്ടുണ്ട്. പ്രദേശത്ത് വന്യ മൃഗശല്യവും രൂക്ഷമാണ്.

 

Eng­lish Sum­ma­ry: STF returned from Elichi­ram Karum­bachi; babu left unrescued

You may like this video also

TOP NEWS

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.