28 April 2024, Sunday

Related news

February 21, 2024
August 17, 2022
February 14, 2022
February 14, 2022
February 11, 2022
February 10, 2022
February 9, 2022
February 9, 2022
February 9, 2022
February 9, 2022

സൈന്യത്തില്‍ ചേരണമെന്ന് ബാബു; അഭിമാനമുണ്ടെന്ന് ഹേമന്ത് രാജ്

Janayugom Webdesk
പാലക്കാട്
February 9, 2022 9:41 pm

മലമ്പുഴയില്‍ കാല്‍ വഴുതിവീണ് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയതിന്റെ അനുഭവം പങ്കുവച്ച് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മലയാളിയും ലഫ്റ്റനന്റ് കേണലുമായ ഹേമന്ത് രാജ്. 75 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഞങ്ങള്‍ ഇതിന് പരിശീലനം നേടിയവരാണെന്നും ഇതത്ര വലിയ കാര്യമല്ലെന്നുമാണ് രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്. ബാബു സുഖം പ്രാപിച്ചുവരികയാണ്. ആ 23കാരന്‍ ഒരു ശുഭാപ്തിവിശ്വാസിയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ ഞങ്ങള്‍ക്ക് വഴികാട്ടിയായത് ബാബുവാണ്. ഓപ്പറേഷന്റെ ആദ്യം മുതല്‍ അവസാനം വരെ അദ്ദേഹം കാണിച്ച ആത്മധൈര്യമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ കരുത്തേകിയതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം ബിസ്കറ്റും വെള്ളവും നല്‍കിയപ്പോഴുണ്ടായ ബാബുവിന്റെ സ്നേഹപ്രകടനം മറക്കാനാവില്ല. മുകളിലെത്തിച്ചപ്പോള്‍ അവന്‍ സൈനികര്‍ക്ക് മുത്തം നല്‍കി. സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ബാബു പറഞ്ഞതാണ് ഏറ്റവും നല്ല നിമിഷമായി തോന്നിയത്. ആ സമയം എന്റെ ഹൃദയം അഭിമാനത്താൽ വീർപ്പുമുട്ടി. എന്നെ സംബന്ധിച്ചിടത്തോളം, അതാണ് ഏറ്റവും വിലമതിക്കുന്ന നിമിഷമെന്നും ലഫ്റ്റനന്റ് കേണല്‍ ഹേമന്ത് രാജ് പറഞ്ഞു.

Eng­lish Sum­ma­ry: Babu wants to join army; Hemant Raj says it is proud to hear

You may likethis video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.