വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നത് സര്‍ക്കാരിന് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു. പുനരധിവാസത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ എല്ലാ പഠനങ്ങളും പൂര്‍ത്തിയാക്കിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പദ്ധതി കാരണമാണ് തീരശോഷണം എന്നത് അടിസ്ഥാനരഹിതമായ വാദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എയെുടെ ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പുനരധിവാസത്തിന്റെ ഭാഗമായി വാടകവീട്ടിലേക്ക് മാറ്റുന്നവര്‍ക്ക് 5500 രൂപ വാടക നല്‍കും. വീടുകളുടെ നിര്‍മ്മാണം കൃത്യമായി നടക്കുന്നു എന്ന് ഉറപ്പാക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. ഉചിതമായ തീരസംരക്ഷണം നടപ്പാക്കുമെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
English Summary: Stopping construction of Vizhinjam port is unacceptable: Chief Minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.