6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

January 17, 2024
September 17, 2023
September 11, 2023
July 28, 2023
July 17, 2023
July 16, 2023
July 13, 2023
July 9, 2023
July 1, 2023
June 29, 2023

വീണ്ടും തെരുവ് നായയുടെ ആക്രമണം: നെടുവന്നൂരിൽ രണ്ട് പേര്‍ക്ക് കടിയേറ്റു

Janayugom Webdesk
ചെങ്ങമനാട്
September 6, 2022 6:39 pm

സംസ്ഥാനത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം. നെടുമ്പാശ്ശേരിക്കടുത്ത് ചെങ്ങമനാട് നെടുവന്നൂരിൽ വയോധികനുൾപ്പെടെ രണ്ട് പേര്‍ക്ക് കടിയേറ്റു. റോഡിലൂടെ നടന്ന് ലോട്ടറി വില്പനക്ക് പോവുകയായിരുന്ന വയോധികനെയും, വീടിന് മുന്നിൽ കാർ കഴുകുകയായിരുന്ന ടാക്സി ഡ്രൈവറെയുമാണ് നായ് കടിച്ചത്. ആഴത്തിൽ മുറിവേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രാഥമിക കുത്തിവെപ്പിന് ശേഷം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവെപ്പ് നൽകി.

സമീപത്തെ ഏതാനും വളർത്തുമൃഗങ്ങൾക്കും നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. നെടുവന്നൂർ സ്വദേശികളായ കരുവേലിപറമ്പിൽ ജോർജ് (66), മടപ്പാട്ട് വീട്ടിൽ എം.എച്ച്. ഹനീഫ എന്നിവർക്കാണ് കടിയേറ്റത്. 200 മീറ്ററോളം ദൂരത്തിലാണ് ഇരുവരുടെയും വീടുകൾ. പതിവ് പോലെ ചൊവ്വാഴ്ച പുലർച്ചെ ലോട്ടറി വിൽപ്പനക്കിറങ്ങിയ ജോർജിനെ 6.40ഓടെ നെടുവന്നൂർ ചെറിയ നമസ്ക്കാര പള്ളിക്ക് സമീപത്തുവെച്ചാണ് നായ കടിച്ചത്.

Eng­lish Sum­ma­ry: Stray dog attack
You may also like this video

 

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.