11 September 2024, Wednesday
KSFE Galaxy Chits Banner 2

ചവറയില്‍ തെരുവ് നായ ആക്രമണം: രണ്ടുപേര്‍ക്ക് കടിയേറ്റു, വീഡിയോ

Janayugom Webdesk
കൊല്ലം
September 22, 2022 7:26 pm

ചവറ പയ്യലക്കാവിൽ തെരുവുനായ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് കടിയേറ്റു. തേവലക്കര മഠത്തിൽ വീട്ടിൽ മുരളീധരൻ പിള്ള, ചവറ പയ്യലക്കാവ് മണപ്പുഴ വീട്ടിൽ അബൂബക്കർ കുഞ്ഞ് എന്നിവർക്കാണ് കടിയേറ്റത്. മുരളീധരൻ പിള്ളയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും അബൂബക്കർ കുട്ടിയെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധൻ വൈകിട്ട് പയ്യലക്കാവിലായിരുന്നു സംഭവം. സ്കൂട്ടർ നന്നാക്കുകയായിരുന്ന മുരളീധരൻ പിള്ളയെ ആക്രമിച്ച നായയെ ഓടിച്ചു വിടാൻ ശ്രമിച്ചെങ്കിലും വീണ്ടും ആക്രമിക്കനെത്തി.

ചെവിക്കാണ് ഇദ്ദേഹത്തിനു കടിയേറ്റത്. കൊറ്റൻകുളങ്ങര കുഞ്ഞാലുംമൂട്ടിൽ ക്ഷീര കർഷക ചവറ കുളങ്ങര ഭാഗം കൊച്ചു ചാവാട്ടിൽ അനുഭവനത്തിൽ ഉഷാകുമാരിയുടെ വീട്ടിലെ 9 മാസം പ്രായമുള്ള പശുക്കിടാവിനെ കടിച്ചു കൊന്നു. വ്യാഴം പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. തൊഴുത്ത് വൃത്തിയാക്കുന്നതിനായി കിടാവിനെ പുറത്ത് കെട്ടിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് കടിയേറ്റത്. കഴുത്തും കാലുകളും കടിച്ചുപറിച്ച നിലയിലായിരുന്നു.

Eng­lish Sum­ma­ry: Stray dog attack in Chavara

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.