ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിൽനിന്ന് പിൻമാറിയെന്ന വാർത്ത തെറ്റാണെന്ന് സാക്ഷി മാലിക്. ജോലി ചെയ്യുന്നതിനോടൊപ്പം സമരവും തുടരുമെന്ന് സാക്ഷി ട്വിറ്ററിൽ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടികാഴ്ചക്ക് ശേഷം സാക്ഷി മാലിക് റെയിൽവേയിലെ ജോലിയിൽ തിരികെ പ്രവേശിച്ചത്. ഇതോടെ സാക്ഷി മാലിക് സമരത്തിൽ നിന്ന് പിൻവാങ്ങിയെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു.
തുടർന്നാണ് “നീതിക്കായുള്ള പോരാട്ടത്തിൽ ഞങ്ങളാരും പിന്മാറിയിട്ടില്ല, ഞങ്ങൾ പിന്മാറുകയുമില്ല. സത്യാഗ്രഹത്തോടൊപ്പം റെയിൽവേയിലെ എന്റെ ഉത്തരവാദിത്തവും ഞാൻ നിറവേറ്റുകയാണ്. നീതി ലഭിക്കും വരെ ഞങ്ങളുടെ പോരാട്ടം തുടരും. ദയവു ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്,’ എന്ന വിശദീകരണം സാക്ഷി മാലിക് ട്വീറ്റിൽ നൽകിയത്.
നോർത്തേൺ റെയില്‍വേയില്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥയാണ് സാക്ഷി മാലിക്. ശനിയാഴ്ചയാണ് സാക്ഷിയും ബജ്റംഗ് പൂനിയയും ഷായെ കണ്ടത്. സരമത്തില് നിന്നും ഒരടി പിന്നോട്ടില്ലെന്നും തെറ്റായ വാറത്തകൾ പ്രചരിപ്പിക്കരുതെന്നും സാക്ഷി പറഞ്ഞു.
English Summary:Strike will continue with work: Sakshi Malik
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.