17 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 12, 2025
March 8, 2025
February 22, 2025
February 11, 2025
January 31, 2025
November 16, 2024
August 23, 2024
July 7, 2024
January 21, 2024
May 31, 2023

എറണാകുളം ചെല്ലാനത്ത് ശക്തമായ കടൽക്ഷോഭം

Janayugom Webdesk
July 7, 2022 11:54 am

എറണാകുളം ജില്ലയുടെ തെക്കൻ തീരങ്ങളിൽ അതിശക്തമായ കടലേറ്റം. ആയിരത്തോളം വീടുകളിൽ വെള്ളം കയറി. ചെല്ലാനം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട് വാർഡുകളിലാണ് രൂക്ഷമായ കടലേറ്റം ഉണ്ടായത്.

കഴിഞ്ഞ മൂന്ന് ദിവസമായി ഈ ഭാഗങ്ങളിൽ ശക്തമായ വേലിയേറ്റമാണ്. പ്രദേശത്ത് നിന്നും നൂറ് കണക്കിന് കുടുംബങ്ങൾ വീടൊഴിഞ്ഞ് ബന്ധു വീടുകളിലേക്ക് മാറി. ഇന്ന് പുലർച്ചെയും ഈ ഭാഗങ്ങളിൽ കടലേറ്റം രൂക്ഷമായിരുന്നു.

വർഷങ്ങളായി കടലേറ്റം രൂക്ഷമായ പ്രദേശമാണ് എറണാകുളം ചെല്ലാനം. ചെല്ലാനത്തിന് വടക്കുള്ള കണ്ണമാലിയിലാണ് ഇത്തവണ കടലേറ്റം രൂക്ഷമായത്. മുൻകാലങ്ങളിൽ ഈ പ്രദേശത്ത് ഇത്രയും രൂക്ഷമായ കടലേറ്റം ഉണ്ടായിട്ടില്ല.

എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി പ്രദേശം ശക്തമായ കടലേറ്റ ഭീതിയിലാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Eng­lish summary;Strong sea rough­ness near Ernakulam

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.