24 April 2024, Wednesday

Related news

March 28, 2024
March 6, 2024
February 15, 2024
February 1, 2024
January 18, 2024
January 9, 2024
October 9, 2023
September 5, 2023
August 7, 2023
May 14, 2023

ലക്ഷദ്വീപിൽ വിദ്യാർത്ഥി സമരങ്ങള്‍ നിരോധിച്ചു

Janayugom Webdesk
June 21, 2022 9:10 pm

ജനാധിപത്യ അവകാശങ്ങൾ തുടരെ നിഷേധിക്കുന്ന ലക്ഷദ്വീപിൽ വിദ്യാർത്ഥികൾക്ക് സമരം ചെയ്യുന്നതിനും സംഘടിക്കുന്നതിനുള്ള അവകാശങ്ങളും ഭരണകൂടം നിഷേധിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകൾക്കെതിരെ രാഷ്ട്രീയത്തിന് അതീതമായി വിദ്യാർഥികൾ കഴിഞ്ഞ ദിവസങ്ങളിൽ സമരരംഗത്ത് എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സമരങ്ങളും ധർണ്ണകളും സംഘടിക്കലും നിരോധിച്ചുകൊണ്ട് ലക്ഷദ്വീപിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉത്തരവ് ഇറക്കിയത്. സ്കൂൾ പ്രിൻസിപ്പൽമാർക്കും കോളേജ് പ്രിൻസിപ്പൽമാർക്കും ഇത് സംബന്ധിച്ച സർക്കുലറും കൈമാറിയിട്ടുണ്ട്.
ലക്ഷദ്വീപിലെ ക്യാമ്പസ് രാഷ്ട്രീയ നിരോധന ശ്രമം പ്രതിഷേധർഹമാണെന്നും സർക്കാർ സർക്കുലർ പിൻവലിക്കണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു. ഭരണകൂട ഭീകരതക്ക് എതിരായി ലക്ഷദ്വീപിൽ ജനങ്ങളുടെ ശക്തമായ സമരങ്ങളും പ്രക്ഷോഭങ്ങളും നടക്കുന്നതിനിടയിൽ ജനുവരിയിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ പങ്കെടുപ്പിച്ച് പോണ്ടിച്ചേരി സർവകലാശാലക്ക് കീഴിൽ ആഘോഷപൂർവം രണ്ടു ആർട്സ് ആൻഡ് സയൻസ് കോളേജുകൾ ഉദ്ഘാടനം ചെയ്യുകയുണ്ടായി. കേരളത്തിലെ സർവ്വകലാശാലകളെ ഒഴിവാക്കുന്നതിന്റെ ഭാഗമായിരുന്നു ഈ നടപടി.
എന്നാൽ ലാബ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ പഠനോപകരണങ്ങളും അദ്ധ്യാപകരും ഇല്ലാത്ത അവസ്ഥയിലാണ് കോളേജുകൾ. ഈ അവസ്ഥയിലാണ് പഠിക്കാനുള്ള അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധിക്കാൻ തയ്യാറായത്. ഈ സമരം ശക്തമാകുമെന്ന് കണ്ടതിനെ തുടർന്നാണ് സമര നിരോധനം കൊണ്ടുവന്നിട്ടുള്ളത്.
പ്രഫുൽ ഖോഡ പട്ടേൽ അഡ്മിനിസ്ട്രേറ്ററായി ചുമതല ഏറ്റെടുത്തതു മുതൽ ലക്ഷദ്വീപിൽ ആരംഭിച്ച ജനവിരുദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ള വിദ്യാർത്ഥി സമരം നിരോധിച്ചുള്ള സർക്കുലറെന്നും ജനാധിപത്യവിരുദ്ധ നടപടി പിന്‍വലിക്കണമെന്നും എഐവൈഎഫ് ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി അംഗം എം പി ഹുസുൻ ജംഹർ ആവശ്യപ്പെട്ടു. പ്രതിഷേധിക്കുന്നവരെ പല തരത്തിൽ ഇല്ലാതാക്കാനുള്ള നടപടികളും ഉത്തരവുകളുമാണ് ഭരണകൂടം സ്വീകരിക്കുന്നതെന്ന് ആക്ടിവിസ്റ്റ് ഐഷ സുൽത്താന അഭിപ്രായപ്പെട്ടു.

Eng­lish summary;Student protests banned in Lakshadweep
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.