15 June 2025, Sunday
KSFE Galaxy Chits Banner 2

Related news

June 14, 2025
June 14, 2025
June 13, 2025
June 11, 2025
June 8, 2025
June 6, 2025
June 3, 2025
June 2, 2025
June 2, 2025
June 1, 2025

മോഡിക്കെതിരായ ഡോക്യുമെന്ററി; ജാമിയ മിലിയ സർവകലാശാലയില്‍ സംഘര്‍ഷം, മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 25, 2023 6:48 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഗുജറാത്ത് കലാപവുമായി ബന്ധമുണ്ടെന്നാരോപിക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദര്‍പ്പിക്കുന്നതിനെ ചൊല്ലി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ സംഘര്‍ഷം. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ സർവകലാശാല അധികൃതർ അനുമതി നിഷേധിച്ചിട്ടും വിദ്യാർത്ഥികള്‍ സംഘടിച്ചെത്തിയതിനെ തുടർന്നാണ് പൊലീസുമായി സംഘർഷമുണ്ടായത്. തുടർന്ന് 70 വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.

എസ്എഫ്ഐ, എൻഎസ് യു എന്നീ സംഘടനകളാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുമതി തേടിയത്. എന്നാല്‍ അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്ന് ഈ സംഘടനകളുടെ വിദ്യാര്‍ത്ഥി നേതാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ് എഫ് ഐയുടെ നാലു നേതാക്കളും എൻഎസ് യുവിന്റെ ഒരു നേതാവും അറസ്റ്റിലായി. അസീസ്, നിവേദ്യ, അഭിരാം, തേജസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നാലു പേര്‍ മലയാളികളാണ്‌.

വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തതിനെതിരെ ഇരു സംഘടനകളും സംയുക്തമായി പ്രതിഷേധത്തിനൊരുങ്ങുകയാണ്. വിദ്യാര്‍ഥി പ്രതിഷേധം കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ കൂട്ടംകൂടുന്നത് സര്‍വകലാശാലയില്‍ വിലക്കി. കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ഥികളെ മോചിപ്പിക്കണെമന്നും ക്യാമ്പസില്‍ ജനാധിപത്യം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ വൻ സംഘര്‍ഷാവസ്ഥയാണ് ഉടലെടുത്തത്.

സംഘര്‍ഷത്തെ തുടര്‍ന്ന് ഡോക്യുമെന്ററി പ്രദർശനം മാറ്റിവച്ചതായി വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചു. വൈകുന്നേരം ആറ് മണിക്ക് നിശ്ചയിച്ചിരുന്ന പ്രദര്‍ശനം സര്‍വകലാശാല അധികൃതര്‍ വിലക്കുകയായിരുന്നു. തുടര്‍ന്നാണ് നാല് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തത്. സര്‍വകലാശാല അധികൃതര്‍ ചർച്ചയ്ക്ക് വിളിപ്പിച്ച് നേതാക്കളെ പൊലീസിന് കൈമാറുകയായിരുന്നു എന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കണമെന്നും പ്രദർശനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്. കാമ്പസിന് പുറത്ത് വൻ പൊലീസ് സന്നാഹത്തെയും ദ്രുതകര്‍മ്മ സേനയെയും വിന്യസിച്ചിട്ടുണ്ട്. ജെഎന്‍യു കാമ്പസിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. സ്റ്റുഡന്റ്സ് യൂണിയൻ ഓഫിസിലെ ഇന്റർനെറ്റും വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടു. തുടർന്ന് ഫോണിലും ലാപ്ടോപ്പിലുമായി നൂറുകണക്കിനു വിദ്യാർത്ഥികൾ ഡോക്യുമെന്ററി കണ്ടു. തുടര്‍ന്ന് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു.

Eng­lish Sum­ma­ry: Stu­dents arrest­ed, Riot Police At Del­hi’s Jamia Over BBC Film Screening
You may also like this video

Kerala State - Students Savings Scheme

TOP NEWS

June 14, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.