22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024

സുധാകരന്റെ നിലപാടുകള്‍ കോണ്‍ഗ്രസിന് കണ്ണൂരില്‍പോലും ഗുണം ചെയ്യില്ലെന്ന് സുധീരന്‍

Janayugom Webdesk
November 8, 2021 5:10 pm

കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍റെ നിലപാടുകള്‍ അദ്ദേഹത്തിന്‍റെ സ്വന്തം ജില്ലായായ കണ്ണൂരില്‍പോലും ഗുണകരമമ്ലെന്ന് മുന്‍ കെപിസിസി അദ്ധ്യക്ഷനും, മുതിര്‍ന്ന നേതാവുമായിരുന്ന വി. എം സുധീരന്‍ അഭിപ്രായപ്പെട്ടു. ഒരു സ്വാകര്യ ചാനലിന്‍റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുധീരന്‍. പുതിയ കെ പി സി സി നേതൃത്വത്തെ തുടക്കത്തിൽ ഏറെ സ്വാഗതം ചെയ്ത നേതാവായിരുന്നു വി എം സുധീരൻ. എന്നാൽ പിന്നീട് കെ സുധാകരൻ‑വി ഡി സതീശൻ ടീമിനെതിരെ അദ്ദേഹം ശക്തമായി രംഗത്തെത്തി. പുതിയ നേതൃത്വം ഏകപക്ഷീയമായാണ് തിരുമാനം കൈക്കൊള്ളുന്നതെന്നായിരുന്നു സുധീരന്റെ ആക്ഷേപം. തുടർന്ന് കോൺഗ്രസ് പുനഃസംഘടനയിൽ യാതൊരു തരത്തിലുള്ള അഭിപ്രായ പ്രകടനത്തിന് ഇല്ലെന്നും സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഇപ്പോഴിതാ കെപിസിസി പ്രസിഡന്‍റ് സുധാകരനെതിരേ രൂക്ഷവിമർശനം ഉയർത്തുകയാണ് സുധീരൻ. താൻ അധ്യക്ഷനായി നിർദ്ദേശിച്ചത് പിടി തോമസിനെ ആയിരുന്നുവെന്ന് സുധീരൻ പറയുന്നു.

പ്രതിപക്ഷ നേതാവായി വിഡി സതീശനേയും. സുധാകരനോട് തന്നെ ഇക്കാര്യം താൻ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇനി സുധാകരൻ അധ്യക്ഷനായാലും താൻ സ്വാഗതം ചെയ്യുമെന്നും പറഞ്ഞിരുന്നു. എന്നാൽ അധ്യക്ഷ പദവിയിൽ എത്തിയാൽ അദ്ദേഹം പല കാര്യങ്ങളിലും ശ്രദ്ധിക്കണമെന്നും താൻ മുന്നറിയിപ്പ് നൽകിയിരുന്നു,സുധീരൻ പറയുന്നു. വിഡി സതീശൻ‑സുധാകരൻ ടീമിനെ പ്രതീക്ഷയോടെയായിരുന്നു ഏവരും കണ്ടത്. മാറ്റത്തിന് പറ്റിയ അന്തരീക്ഷമായിരുന്നു. അതിനാൽ പക്വതയായിരുന്ന പ്രവർത്തനം നടത്തണമെന്നതായിരുന്നു താൻ പറഞ്ഞത്. മാധ്യമങ്ങളോടുള്ള പ്രതികരണത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. അദ്ദേഹം തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞ ചെത്തുകാരന്റെ മകൻ എന്ന പ്രയോഗം വലിയ വിവാദത്തിനാണ് കാരണമായത്. അത് തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായിരുന്നു.
മാത്രമല്ല കോൺഗ്രസ് തോറ്റാൽ ബിജെപിയിലേക്ക് പോകുമെന്ന പരാമർശം. ഇത്തരത്തിലുള്ള പ്രയോഗങ്ങളൊന്നും ഒരു കോൺഗ്രസ് നേതാവിന്റഎ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ്. അത് മാറ്റണമെന്നായിരുന്നു തന്റെ നിർദ്ദേശം.

എല്ലാവരേയും സഹകരിച്ച് മുന്നോട്ട് കൊണ്ടുപോകുമെന്നായിരുന്നു കരുതിയത്. എന്നാൽ അങ്ങനെയല്ല ഉണ്ടായത്. കെപിസിസി മുൻ പ്രസിഡന്റുമാരായ ഞ്ങളിൽ പലരേയും ആദ്യ നേതൃ യോഗത്തിൽ നിന്ന് ഒഴിവാക്കി.സാധരണ വീഴ്ചയായിട്ടായിരുന്നു ആദ്യം തോന്നിയത്. എന്നാൽ തങ്ങളോട് യാതൊരു ചർച്ചയും നടത്താതെ ഡിസിസി പട്ടികയുമായി കെപിസിസി നേതൃത്വം ദില്ലിക്ക് പോകുന്നതാണ് പിന്നീട് കണ്ട്. ഇതിൽ താൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നേരത്തേ ഗ്രൂപ്പുകളാണ് കാര്യങ്ങൾ തിരുമാനിച്ചിരുന്നുവെങ്കിൽ ഇപ്പോൾ മൂന്നോ നാലോ വ്യക്തികൾ കാര്യങ്ങൾ തിരുമാനിക്കുകയാണ്, സുധീരൻ പറഞ്ഞു. ആരോടും തനിക്ക് വ്യക്തിപരമായ വിരോധം ഇല്ല, സുധാകരനോടും. അദ്ദേഹത്തിന്റെ ശൈലിയോടാണ് തനിക്ക് എതിർപ്പ്. അദ്ദേഹത്തിന്റെ ശൈലി കണ്ണൂര് പോലും ഗുണം ചെയ്യുമെന്ന് താൻ കരുതുന്നില്ല.അവിടെ 4 എംഎൽഎമാരുണ്ടായത് 2 ആയി ചുരുങ്ങി. എല്ലാ മീറ്റിംഗിൽ സുധാകരൻ പറയുന്നത് സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ്. എന്നാൽ എന്താണ് സംഭവിക്കുന്നത് സുധാകരനോട് ആരെങ്കിലും വിയോജിച്ചാൽ അവരെ വ്യക്തിഹത്യ ചെയ്യുന്ന പണിയാണ് കെഎസ് ബ്രിഗേഡ് ചെയ്യുന്നത്. അത് ഫാസിസ്റ്റ് രീതിയാണ്. എന്നെ തന്നെ കെഎസ് ബ്രിഗേഡ് വ്യക്തി ഹത്യ ചെയ്തിട്ടുണ്ട്. ഇത് ഫാസിസ്റ്റ് ശൈലിയാണ്. ഫാസിസത്തെ എതിർക്കുന്ന കോൺഗ്രസിന്റെ കേരളത്തിലെ അധ്യക്ഷൻ ഫാസിസ്റ്റ് ശൈലിയാണ് സ്വീകരിക്കുന്നത്, സുധീരൻ പറഞ്ഞു.
സുധാകരൻ പറയുന്നത് താൻ നിഴലിനോടാണ് യുദ്ധം ചെയ്യുന്നത് എന്നാണ്. എന്നാൽ തനിക്ക് അതിന്റെ ആവശ്യമില്ല. എതിർപ്പുകളോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടായാൽ നേതാക്കളോട് നേരിട്ട് പറയുന്നതാണ് തന്റെ ശൈലി. എനിക്കൊരു നിലപാട് ഉണ്ട്.എന്റെ പ്രിയപ്പെട്ട നേതാക്കളായ എകെ ആന്റണിയോടും വയലാർ രവിയോടും ഉമ്മൻചാണ്ടിയോടുമെല്ലാം താൻ വിയോജിച്ചിട്ടുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിനെ മാറ്റങ്ങളിലേക്ക് നയിക്കാനും എല്ലാവരേയും ഒന്നിച്ച് കൊണ്ടുപോകാനുമെല്ലാമുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോൾ കെ സുധാകരന് ലഭിച്ചിരിക്കുന്നത്. ആ അവസരം അദ്ദേഹം വേണ്ടപോലെ പ്രയോജനപ്പെടുത്തിയില്ലെന്നൊരു ദുഃഖം മാത്രമാണ് തനിക്കുള്ളതെന്നും സുധീരൻ പറയുന്നു.

Eng­lish Sum­ma­ry: Sud­heer­an against Sudhakaran
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.