26 April 2025, Saturday
KSFE Galaxy Chits Banner 2

വേനല്‍ക്കാലം: സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു

Janayugom Webdesk
തിരുവനന്തപുരം
February 21, 2022 9:41 pm

സംസ്ഥാനത്തു പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ പുറം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ജോലി സമയം ക്രമീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നതു തടയാനാണ് നടപടി. ഏപ്രിൽ 30 വരെ തൊഴിൽസമയം പുനഃക്രമീകരിച്ചതായി സർക്കാർ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമ സമയമാണ്. ഇവരുടെ ജോലി സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറായിരിക്കും. രാവിലെയും ഉച്ചയ്ക്കു ശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 12ന് അവസാനിക്കും. വൈകിട്ട് 3 മണിക്ക് ജോലി പുനഃരാരംഭിക്കുമെന്നും അതിനനുസരിച്ച് സമയം പുനഃക്രമീകരിക്കണമെന്നും ലേബർ കമ്മിഷണർ ഉത്തരവിട്ടു.

Eng­lish Sum­ma­ry: Sum­mer: Work­ing hours have been resched­uled in the state

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.