27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 24, 2024
July 22, 2024
July 18, 2024
July 18, 2024
July 17, 2024
July 12, 2024
July 11, 2024
July 5, 2024
July 4, 2024

പെ​ഗാ​സ​സുമായി ബന്ധപ്പെട്ട ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാറ്റി

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
February 22, 2022 3:07 pm

പെ​ഗാ​സ​സ് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. കേ​ന്ദ്ര സ​ർ​ക്കാ​രിന്റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​നം. ഹ​ർ​ജി​ക​ളി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് വെ​ള്ളി​യാ​ഴ്ച​യി​ലേ​ക്ക് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത ആവശ്യപ്പെട്ടു.

ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ ​വി ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ജ​സ്റ്റീ​സു​മാ​രാ​യ എ ​എ​സ് ബൊ​പ്പ​ണ്ണ, ഹി​മ കോ​ഹ്​ലി എ​ന്നി​വ​രാ​ണ് ബെ​ഞ്ചി​ലെ മ​റ്റ് അംഗങ്ങൾ.

ഇ​തി​നി​ടെ പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ചു​ള്ള ഫോ​ൺ ചോ​ർ​ത്ത​ലു​ക​ളെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ നി​യോ​ഗി​ച്ച സാ​ങ്കേ​തി​ക സ​മി​തി ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സു​പ്രീം കോ​ട​തി​യ്ക്ക് കൈ​മാ​റി. പെ​ഗാ​സ​സ് ഫോ​ൺ ചോ​ർ​ത്ത​ൽ ആ​രോ​പ​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 27നാ​ണ് മൂ​ന്നം​ഗ സ​മി​തി​യെ സു​പ്രീം കോ​ട​തി നിയോഗിച്ചത്.

eng­lish sum­ma­ry; Supreme Court adjourns hear­ing on pega­sus-relat­ed peti­tion to Friday

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.