27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 19, 2024
July 12, 2024
July 10, 2024
July 7, 2024
April 24, 2024
January 19, 2024
January 12, 2024
December 5, 2023
November 15, 2023
October 30, 2023

ബില്‍ക്കീസ് ബാനു കേസില്‍ സുപ്രീം കോടതി ;ചില പ്രതികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍

Janayugom Webdesk
September 14, 2023 9:50 pm

ന്യൂഡല്‍ഹി: ചില പ്രതികള്‍ക്ക് ചില പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുന്നതായി സുപ്രീം കോടതി. ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിന് ഇരയായ ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ക്ക് ശിക്ഷാ കാലവധിയില്‍ ഇളവു നല്‍കിയതിന് എതിരെയുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ബില്‍ക്കീസ് ബാനു കേസില്‍ പ്രതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയോ എന്നത് പരിശോധിക്കുമെന്നും കോടതി അറിയിച്ചു.
പ്രതികള്‍ക്ക് ശിക്ഷാ കാലവധിയില്‍ ഇളവു നല്‍കാന്‍ അവര്‍ ചെയ്ത കുറ്റമോ കേസിലെ തെളിവുകളോ ഘടകമായില്ലെന്ന വാദം അംഗീകരിച്ചാണ് ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരുടെ നിരീക്ഷണം. ചില പ്രതികള്‍ക്ക് ശിക്ഷാ കാലാവധിയില്‍ ഇളവ് അനുവദിക്കാന്‍ മറ്റ് കുറ്റവാളികളെ അപേക്ഷിച്ച് പ്രത്യേക പരിഗണന നല്‍കുന്നുണ്ടോയെന്ന് ജസ്റ്റിസ് നാഗരത്ന ആരാഞ്ഞു.
2002 ഗുജറാത്ത് കലാപത്തിനിടെ കൂട്ട ബലാത്സംഗത്തിന് ഇരയായ ബില്‍ക്കീസ് ബാനുവിന്റെ കുടുംബാഗങ്ങളെ പ്രതികള്‍ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ 11 പ്രതികളെയാണ് കഴിഞ്ഞവര്‍ഷം ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി. ശിക്ഷാ ഇളവ് നല്‍കി സര്‍ക്കാര്‍ വിട്ടയച്ചത്. ശിക്ഷാ ഇളവ് ലഭിക്കാതെ പോയ കേസിലെ പ്രതി രാധേശ്യാമും കോടതിയെ സമീപിച്ചിരുന്നു.
ബില്‍ക്കീസ് ബാനു കേസിലെ തിരഞ്ഞെടുത്ത പ്രതികള്‍ക്ക് മാത്രമാണ് ശിക്ഷയില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇളവ് അനുവദിച്ചത്. ശിക്ഷാ ഇളവ് നല്‍കിയതിനെതിരെ സമര്‍പ്പിച്ച കേസുകളും ബില്‍ക്കീസ് ബാനുവിന്റെ അപ്പീലും ഉള്‍പ്പെടെ സുപ്രീം കോടതി പരിഗണനയിലാണ്. ഹര്‍ജികള്‍ 20ന് വീണ്ടും പരിഗണിക്കും.

Eng­lish sum­ma­ry; Supreme Court in Bilkis Banu case: spe­cial ben­e­fits for some accused
you may also like this video;

;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.