കുട്ടികളുടെ ഭാവിവച്ച് കളിക്കരുതെന്നും നീറ്റ് പിജി സീറ്റുകളില്‍ ഒന്നുപോലും ഒഴിഞ്ഞുകിടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മെഡിക്കൽ കൗൺസിലിങ് കമ്മിറ്റിയോട് (എംസിസി) സുപ്രീം കോടതി. 2021 ലെ നീറ്റ് പി ജി കൗൺസിലിങിൽ എംസിസിക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം നടത്തി. നീറ്റ് 2021 ലെ അഖിലേന്ത്യാ ക്വാട്ട പ്രകാരം ഒഴിവുള്ള ബിരുദാനന്തര മെഡിക്കൽ സീറ്റുകൾ നികത്തുന്നതിന് പ്രത്യേക കൗൺസിലിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർത്ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം.
English Summary: Supreme Court rules should not play with children future
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.