ഡൽഹിയിലെ ജഹാംഗീർപുരിയിൽ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കുന്ന നടപടി നിർത്തിവയ്ക്കാൻ സുപ്രീം കോടതി നിർദേശം. രാവിലെ സുരക്ഷാ സന്നാഹങ്ങളുമായി മുനിസിപ്പൽ അധികൃതർ പൊളിച്ചുനീക്കൽ തുടങ്ങിയതിനു പിന്നാലെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ സ്റ്റേ ഉത്തരവിട്ടത്.
രാവിലെ കോടതി ചേർന്നയുടൻ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദവെ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. അടിയന്തര ഇടപെടൽ വേണമെന്നും കെട്ടിടങ്ങൾ പൊളിക്കാൻ തുടങ്ങിയതായും ദവെ അറിയിച്ചു.
അനധികൃതവും ഭരണഘടനാ വിരുദ്ധവുമായ ഉത്തരവാണ് മുനിസിപ്പൽ കോർപ്പറേഷൻ പുറത്തിറക്കിയിട്ടുള്ളത്. ഒരു നോട്ടീസ് പോലും നൽകാതെയാണ് ഒഴിപ്പിക്കൽ നടപടി ആരംഭിച്ചത്. ഉച്ചയ്ക്കു രണ്ടിനു തുടങ്ങാൻ നിശ്ചയിച്ചിരുന്ന പൊളിക്കൽ രാവിലെ ഒൻപതിനു തന്നെ തുടങ്ങി.
കേസിൽ നാളെ വിശദവാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഹനുമാൻ ജയന്തി ദിനത്തിൽ തുടങ്ങിയ സംഘര്‍ഷമാണ് ഒഴിപ്പിക്കല്‍ നടപടിയിലേക്കെത്തിയത്.
English summary; Supreme Court stays eviction proceedings in Jahangirpuri
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.