ബിജെപി കോര്‍ കമ്മിറ്റി അംഗമായി സുരേഷ് ഗോപിയെ തെരഞ്ഞെടുത്തു. കേന്ദ്ര നിര്‍ദേശപ്രകാരമാണ് അംഗമായി തെരഞ്ഞെടുത്തത്.സുരേഷ് ഗോപി നിര്‍ബന്ധമായും കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടണം എന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെസുരേന്ദ്രനും ഇതിനോട് അനുകൂലമായി നിലപാടെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.അതേസമയം കീഴ്‌വഴക്കം മറികടന്നാണ് ഇദ്ദേഹത്തിന് ഔദ്യോഗിക ചുമതല നല്‍കിയതെന്നും ഇത് അസാധാരണ നടപടിയാണെന്നും ആരോപണമുണ്ട്.പ്രസിഡന്റ്, മുന്‍ പ്രസിഡന്റ്, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരാണ് സാധാരണയായി കോര്‍ കമ്മിറ്റി അംഗങ്ങളാകാറുള്ളത്.
സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തി കേരളത്തിലെ ബിജെപിയെ വളര്‍ത്തണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ബിജെപിയുടെ നീക്കമാണിതെന്നും വിലയിരുത്തലുകളുണ്ട്.
നേരത്തെ ഔദ്യോഗികമായി സ്ഥാനമേറ്റെടുക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സിനിമയിലെ തിരക്കുകളുടെ കാരണം പറഞ്ഞ് സുരേഷ് ഗോപി ഒഴിഞ്ഞുമാറിയിരുന്നു.ബിജെപിയുടെ സംസ്ഥാനത്തെ ഏറ്റവുമുയര്‍ന്ന ബോഡിയാണ് കോര്‍ കമ്മിറ്റി.
English Summary:
Suresh Gopi is in the BJP core committee after overcoming his inferiority complex
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.