24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024

ചിക്കാഗോയില്‍ സ്വാതന്ത്ര്യ ദിന പരേഡിലേക്ക് നിറയൊഴിച്ച പ്രതിക്കെതിരെ കൊലപാതക കുറ്റം

Janayugom Webdesk
July 6, 2022 8:27 am

അമേരിക്കയിലെ ചിക്കാഗോയില്‍ സ്വാതന്ത്ര്യ ദിന പരേഡിലേക്ക് നിറയൊഴിച്ച പ്രതിക്കെതിരെ പൊലീസ് കൊലപാതക കുറ്റം ചുമത്തി. ആക്രമണത്തില്‍ ഏഴ് പേരാണ് വെടിയേറ്റ് മരിച്ചത്. തിക്കിലും തിരക്കിലും പെട്ട് 47 പേര്‍ക്കാണ് പരുക്കേറ്റത്.

ചിക്കാഗോയിലെ ഹൈലന്റ് പാര്‍ക്കില്‍ സ്വാതന്ത്ര്യ ദിന പരേഡിനിടെ പ്രാദേശിക സമയം പത്തരയോടെയാണ് റോബര്‍ട്ട് ക്രിമോ എന്നയാള്‍ പരേഡിന് നേരെ വെടിയുതിര്‍ത്തത്. വെടിവെപ്പുണ്ടായ ഉടന്‍ ജനം പരിഭ്രാന്തരായി ഓടുകയായിരുന്നു. അക്രമി പരേഡ് നടന്ന ഗ്രൗണ്ടിന് സമീപത്തെ ഏതോ കെട്ടിടത്തിന് മുകളില്‍ നിന്ന് വെടിവെച്ചെന്നാണ് പൊലീസ് നിഗമനം.

സംഭവത്തെ തുടര്‍ന്ന് ഹൈലന്റ് പാര്‍ക്ക് നഗരത്തിന് അയല്‍പ്രദേശങ്ങളില്‍ പരേഡ് നിര്‍ത്തിവെക്കുകയായിരുന്നു. പ്രതിക്കെതിരെ കുറ്റം തെളിഞ്ഞാല്‍ പരോള്‍ ഇല്ലാത്ത ജീവപര്യന്തം വരെ പ്രതിക്ക് ലഭിച്ചേക്കും. ഇതുകൂടാതെ 12ഓളം മറ്റ് ചാര്‍ജുകളും ഇയാള്‍ക്കെതിരെ ചുമത്താന്‍ സാധ്യതയുണ്ടെന്ന് സ്റ്റേറ്റ് അറ്റോര്‍ണി വ്യക്തമാക്കി.

Eng­lish sum­ma­ry; Sus­pect charged with mur­der after shoot­ing at Inde­pen­dence Day parade in Chicago

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.