23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 14, 2024
June 6, 2024
June 23, 2023
May 31, 2023
May 2, 2023
April 20, 2023
March 15, 2023
March 10, 2023
March 10, 2023
March 9, 2023

പി സിജോർജുമായി 2 മാസം മുൻപ് സ്വപ്ന ഗൂഢാലോചന നടത്തി; എഫ്ഐആർ പുറത്ത്

Janayugom Webdesk
June 9, 2022 9:43 am

സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന‌ സുരേഷിന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയെന്ന് പൊലീസ് എഫ്ഐആര്‍. മുൻ എംഎൽഎ പിസി.ജോര്‍ജുമായി രണ്ടുമാസം മുന്‍പാണു ഗൂഢാലോചന നടത്തിയത്. ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തി പ്രതിപക്ഷ പാർട്ടികളെ തെറ്റിദ്ധരിപ്പിച്ച്, നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമം നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.

തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസില്‍ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും പിസിജോര്‍ജ് രണ്ടാം പ്രതിയുമാണ്. സ്വർണക്കടത്ത് കേസിലെ പ്രതി തനിക്കെതിരെ ഗൂഢാലോചനയും അപകീർത്തികരമായ പരാമർശങ്ങളും വ്യാജ പ്രചരണവും നടത്തിയെന്നു മുന്‍മന്ത്രി കെടി ജലീൽ പരാതി നൽകിയിരുന്നു.

ഇതിൽ പ്രോസിക്യൂഷൻ ഡപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. പരാതി അന്വേഷിക്കാന്‍ ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും തീരുമാനമായി

Eng­lish Sum­ma­ry: Swa­pana con­spir­a­cy with P c george 2 months ago; FIR out

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.