മുഖ്യമന്ത്രി പിണറായി വിജയനെതിരായ വെളിപ്പെടുത്തലുകളിൽ സ്വപ്ന സുരേഷ് പലതും മറച്ചുവെയ്ക്കുന്നുവെന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായർ. ജയിലിൽ വെച്ച് സ്വപ്ന പുറത്തു പറയാനാകാത്ത പല കാര്യങ്ങളും തന്നോട് പങ്കുവെച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നാണ് അന്ന് സ്വപ്ന സുരേഷ് തന്നോട് പറഞ്ഞത്. നിലവിലുള്ള ആരോപണങ്ങൾക്ക് സ്വപ്നയുടെ പക്കൽ ഒരു തെളിവും ഇല്ലെന്നും സരിത എസ് നായർ പറഞ്ഞു.
സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്കും വെളിപ്പെടുത്തലുകൾക്കും വിവാദങ്ങൾക്കും പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടി ആണെന്നും സരിത സൂചന നൽകി. ഈ കേസിലേക്ക് തന്നെ വലിച്ചിഴച്ചത് പി സി ജോർജ്ജാണെന്നും സരിത എസ് നായർ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് ചെറിയ മീൻ ആണ്. സ്വപ്ന സുരേഷ് സ്വർണ്ണം കൊണ്ടുവന്നത് ആർക്ക് വേണ്ടിയാണെന്ന് അറിയാമെന്നും സരിത എസ് നായർ വ്യക്തമാക്കി.
രഹസ്യമൊഴിയിൽ തന്നെ കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങൾ അറിയാനുള്ള അവകാശം ഉണ്ട്. അതിനാലാണ് കോടതിയെ സമീപിച്ചതെന്നും സരിത എസ് നായർ പറഞ്ഞു. മൊഴിയുടെ പകർപ്പ് മൂന്നാം കക്ഷിയ്ക്ക് നൽകാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സരിതയുടെ ആവശ്യം കോടതി തള്ളിയിരുന്നു. പിന്നാലെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സരിത. അഭിഭാഷകൻ ബി എ ആളൂർ മുഖേനയാണ് സരിത എസ് നായർ അപേക്ഷ നൽകിയത്.
English summary;swapna says many things while in prison ‘; Saritha says there is no evidence against CM
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.