കൃത്യമായ അജൻഡയോടുകൂടി തെറ്റായ വാർത്തകളും ഡീ ഗ്രേഡിങ്ങും കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസിന് പ്രചാരണം ലഭിക്കാൻ സഹായിച്ചതായി കെഎസ്ആർടിസി. സർവീസ് ആരംഭിച്ചതിന് പിന്നാലെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സർവീസിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം തെറ്റായ റിപ്പോർട്ടുകൾ സജീവമായതിനു പിന്നാലെയാണ് ഫേസ്ബുക്കിലൂടെ കോർപറേഷന്റെ പ്രതികരണം. സത്യസന്ധമായ വസ്തുതകൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ള അവസരവും ലഭിച്ചതായി കെഎസ്‍ആർടിസി ഫെയ്‍സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ഈയിടെ നടന്ന ഒരു അപകടത്തിന്റെ തെറ്റായ വാർത്ത നൽകിയശേഷം പിന്നീട് സിസിടിവി ദൃശ്യം പരിശോധിച്ച് സ്വിഫ്റ്റ് ബസിന്റെ ഡ്രൈവറുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ല എന്ന് ബോധ്യപ്പെട്ടെങ്കിലും വാർത്ത നൽകിയവരാരും ശരിയുടെ പക്ഷം ബോധ്യപ്പെടുത്തുവാൻ ശ്രമിച്ചിട്ടില്ലെന്നും കോർപറേഷൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു.
English summary;Swift Service: KSRTC says fake news helps in better publicity
You may also like this vidoe;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.