23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 13, 2024
January 3, 2024
December 14, 2023
August 31, 2023
June 19, 2023
February 24, 2023
January 30, 2023
December 29, 2022
October 25, 2022
October 21, 2022

ഒമിക്രോണിന്റെ രോഗലക്ഷണങ്ങള്‍ കണ്ടെത്താൻ പ്രയാസം; ദക്ഷിണാഫ്രിക്കൻ ഡോക്ടര്‍

Janayugom Webdesk
കേപ്പ് ‍ ടൗണ്‍
November 29, 2021 8:22 pm

കോവിഡിന്റെ മാരകമായ പുതിയ ഒമിക്രോണ്‍ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ കുറവാണെന്നത് ആശങ്കയുണര്‍ത്തുന്നതായി ദക്ഷിണാഫ്രിക്കൻ ഡോക്ടര്‍. ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിലെ മെഡിക്കൽ അസോസിയേഷൻ ചെയർമാനായ ഡോ. ആജ്ഞലെക്യു കോസിയ്ക്കാണ് ഈ വിവരം പുറത്തുവിട്ടത്.

ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ അപകടകാരിയാണ് ഒമിക്രോൺ എന്ന് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഒമിക്രോണിന്റെ രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധമുള്ളതാണെന്നാണ് കോസി മാധ്യമങ്ങളോട് പറയുന്നത്. ഡെല്‍റ്റ വകഭേദത്തിനെക്കാള്‍ വ്യത്യസ്തമായ രോഗലക്ഷണമാണ് ഒമിക്രോണിന്റെത്. 33 വയസുള്ള ഒരു പുരുഷനെയാണ് ഈ വകഭേദവുമായി ബന്ധപ്പെട്ട് താന്‍ ആദ്യം ചികിത്സിച്ചത്. ഇയാളില്‍ ഇത്തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. നേരത്തെ കണ്ടെത്തിയ കോവിഡിന്റെ ലക്ഷണങ്ങളായ തൊണ്ട വേദന, രുചിയില്ലായ്മ, മണമില്ലായ്മ എന്നിവ ഇപ്പോഴത്തെ രോഗലക്ഷണങ്ങളില്‍ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇത്തരത്തില്‍ രോഗലക്ഷണമുള്ള നിരവധി ആളുകളെ താൻ ചികിത്സിച്ചിരുന്നതായും ഡോ. കോസി പറഞ്ഞു.

ഈ വകഭേദം മരുന്നുകളെയും വാക്സിനുകളെയും എത്രത്തോളം അതിജീവിക്കുമെന്നതിനുള്ള പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ഡെല്‍റ്റെയെക്കാള്‍ അതിവേഗത്തിലുള്ള വ്യാപനമാണ് ഒമിക്രോണിന്റേതെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.

eng­lish sum­ma­ry; Symp­toms of omi­cron are dif­fi­cult to diagnose

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.