15 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

November 13, 2024
January 3, 2024
December 14, 2023
June 19, 2023
February 24, 2023
January 30, 2023
December 29, 2022
October 6, 2022
October 4, 2022
September 27, 2022

ദക്ഷിണാഫ്രിക്കയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചു: 27 മരണം

Janayugom Webdesk
ജോഹന്നാസ്ബര്‍ഗ്
December 29, 2022 9:30 pm

ദക്ഷിണാഫ്രിക്കയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് 27 പേര്‍ മരിച്ചു. ക്രിസ്മസ് വൈകുന്നേരം നഗരത്തിലെ ബോക്‌സ്‌ബർഗ് പ്രാന്തപ്രദേശത്തുണ്ടായ സ്‌ഫോടനത്തിൽ ടാംബോ മെമ്മോറിയൽ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. രണ്ട് വീടുകള്‍ക്കും കേടുപാടുണ്ടായി. അഞ്ഞൂറ് മീറ്റര്‍ ചുറ്റളവിലുണ്ടായിരുന്ന നിരവധി കാറുകള്‍ക്ക് കേടുപാട് സംഭവിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മരിച്ചവരില്‍ പത്ത് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. അപകടത്തെ തുടര്‍ന്ന് 18 പേര്‍ മരിച്ചുവെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ ഗുരുതരമായി പൊള്ളലേറ്റ പലരും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ അട്ടിമറി ആരോപിച്ച് ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.

Eng­lish Sum­ma­ry: Death Count In South Africa Tanker Blast Jumps To 27
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.